spot_img

“ഉന്നാൽ മൂടിയത് തമ്പി “:റോബിനെ വെട്ടാൻ ഇറക്കിയ കെഎസ്ആർടിസിയുടെ ലോ ഫ്ലോർ : ആദ്യ ദിനം വൻ ഹിറ്റ്‌, മികച്ച കളക്ഷൻ

പത്തനംതിട്ട:വിവാദ റോബിൻ ബസിനെ വെട്ടാൻ കെഎസ്ആർടിസി പുറത്തിറക്കിയ എസി ലോ ഫ്ലോർ ബസിന്‍റെ ആദ്യ സർവ്വീസ് വൻ ഹിറ്റ്.പത്തനംതിട്ട – കോയമ്പത്തൂർ സർവ്വീസ് നടത്തുന്ന എസി ലോ ഫ്ലോർ സർവീസിന് ആദ്യ ദിനം തന്നെ മികച്ച വരുമാനമാണ് കിട്ടിയത്.

പത്തനംതിട്ടയില്‍ നിന്നും ഇന്ന് കോയമ്പത്തൂരിലേക്ക് പോയ ലോ ഫ്ളോര്‍ എ.സി ബസ്സിന്‍റെ തിരിച്ചുള്ള സർവ്വീസിൽ നിറയെ യാത്രക്കാരാണ്.ബസ് രാത്രിയോടെ പത്തനംതിട്ടയിൽ തിരിച്ചെത്തും.

വിവാദ നായകനായ റോബിൻ ബസിന് ബദലായാണ് കെഎസ്ആര്‍ടിസി പ്രത്യേക കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിച്ചത്.

റോബിന്റെ അതേ റൂട്ടിൽ അരമണിക്കൂർ മുൻപേ പത്തനംതിട്ടയിൽ നിന്നും സർവീസ് തുടങ്ങിയ ബസിനെ യാത്രക്കാരും വലിയ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.

അഞ്ച് മണിക്കാണ് റോബിൻ ബസ് പുറപ്പെടുന്നത്. എന്നാൽ അരമണിക്കൂർ നേരത്തെ 4.30നാണ് കെഎസ്ആർടിസി ലോ ഫ്ലോർ ബസ് പുറപ്പെട്ടത്.

എന്നാൽ തുടക്കത്തിൽ യാത്രക്കാരില്ലാതെ കാലിയായിട്ടാണ് പത്തനംതിട്ടയില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിച്ചതെങ്കിലും പിന്നീട് ബസിൽ യാത്രികരെത്തി.

കെഎസ്ആർടിസി എസി ബസിന് പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസിന് 659 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി അല്ലാത്ത റോബിൻ ബസിന് 650 രൂപയാണ്. അതേസമയം പത്തനംതിട്ട – കോയമ്പത്തൂർ സർവിസ് പെർമിറ്റില്ലാതെയാണെന്ന വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ KL15 A 0909 നമ്പർ ലോ ഫ്ലോർ എസി ബസ്സിന് 15/07/2028 തീയതി വരെയുള്ള ഇന്റർസ്റ്റേറ്റ് പെർമിറ്റ് എടുത്തിട്ടുള്ളതാണ്. പെർമിറ്റ് കേരള ആർടിഎ നൽകി തമിഴ്നാട് സംസ്ഥാന ആർടിഎ കൗണ്ടർ സൈൻ ചെയ്ത് എല്ലാ നടപടിക്രമങ്ങളും നിയമങ്ങളും അനുസരിച്ചുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റാണെന്ന് കെഎസ്ആർടിസി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

More from the blog

സ്ത്രീധനം എന്ന കണ്‍സെപ്റ്റ് തന്നെ ക്രൈമാണ്, ആ ചിന്താഗതി തന്നെ അശ്ലീലമാണ്, അതിന്റെ അളവല്ല മാനദണ്ഡം

മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. എ.ജെ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങി നല്‍കണം എന്നാണ് മലയാളികള്‍...

”ഏറ്റവും ഞെട്ടിക്കുന്ന ഒരു കാര്യം, അതിനു പിന്നിലുള്ളയാള്‍ എസ്എഫ്‌ഐക്കാരനാണ് എന്നുള്ളതാണ്; വിഷയത്തില്‍ സര്‍ക്കാരും എസ്എഫ്‌ഐയും മറുപടി പറയണം; കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി :പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഡോ. ഇ.എ.റുവൈസ് എസ്എഫ്‌ഐക്കാരനെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന...

സ്ത്രീ തന്നെയാണ് ധനം, സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം,സ്ത്രീധന സമ്പ്രദായം ഒടുങ്ങണം; സുരേഷ് ഗോപി

ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ഗോപി പറയുന്നു. സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക...

അവിവാഹിത ഗര്‍ഭിണിയായി; പ്രസവിച്ചയുടനെ കുഞ്ഞിന്റെ മുഖത്ത് വെള്ളമൊഴിച്ച് കൊന്നു, അമ്മയുടെ ക്രൂരതകള്‍ വിവരിച്ച് പോലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. അവിവാഹിതയായ താന്‍ ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ അമ്മ നീതു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പത്തനംതിട്ട...