തിയേറ്ററിൽ പൊടി പാറിച്ച് പത്താൻ ; ഷാരുഖ് ചിത്രം 1000 കോടി ക്ലബ്ബിലേക്ക് -സിനിമ ഇതുവരെ നേടിയത് എത്ര എന്ന് അറിയാമോ

കിങ് ഖാൻ ഷാരുഖ് ഖാൻ നായകനായി എത്തിയ പുതിയ ചിത്രമാണ് പത്താൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിൽ എത്തിയ ചിത്രം ബോക്സ്‌ ഓഫീസിൽ വിജയ കുതിപ്പ് നടത്തുകയാണ്.

ചിത്രത്തിന്റെ 12 ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ എത്തുമ്പോൾ ബോക്സ്‌ ഓഫീസിനെ പൂര പറമ്പ് ആക്കിയിരിക്കുകയാണ് എന്നാണ് മനസിലാകുന്നത്.

ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാൻ സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഈ ആഴ്ച കഴിയുമ്പോഴേക്കും ചിത്രം 1000 കോടി കടക്കുമെന്നാണ് സിനിമ ട്രാക്കർമാർ കണക്ക് കൂട്ടുന്നത്.

ഷാരുഖ് ഖാൻ ദീപിക പാദുകോൺ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സിദ്ധാർത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്തത്. ജനുവരി 25നാണ് ചിത്രം സംവിധാനം ചെയ്തത്.

റിലീസിന് മുന്നേ ചിത്രം വിവാദങ്ങളിൽ പെടുകയും സിനിമക്ക് എതിരെ ബഹിഷ്കരണ ആഹ്വാനവും എത്തിയിരുന്നു. എന്നാൽ ഇതൊന്നും ചിത്രത്തിനെ ബാധിച്ചില്ല.റിലീസ് ദിനം മുതൽ ചിത്രം ബോക്സ്‌ ഓഫീസിൽ വിജയ കുതിപ്പ് നടത്തുകയാണ്.

അതേസമയം ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ഷാരൂഖ് ഖാന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അടുത്തിടെ ജവാന്‍റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചിരുന്നു. ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്.