ഒരു സ്ത്രീയുടെ ശരീരത്തിൻറെ മാറ്റങ്ങളെപ്പറ്റി അറിയാത്ത സൈബർ ആങ്ങളമാരും അമ്മായിമാരും അല്ല എനിക്ക് ചെലവിനു തരുന്നത്. ഗർഭകാലത്ത് സൈബർ ആക്രമണം നേരിട്ട അനുഭവം തുറന്നു പറഞ്ഞു പാർവ്വതി കൃഷ്ണ.

മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് പാർവ്വതി കൃഷ്ണ. പല പരമ്പരകളിലും മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇപ്പോഴും മലയാള സീരിയലിൽ തിളങ്ങി നിൽക്കുന്ന യുവനടിയാണ്. ഈയടുത്താണ് താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നത്. ഇപ്പോൾ ഗർഭകാലത്ത് തനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയുകയാണ് താരം.

ഗർഭിണിയായ നാൾ മുതൽ തന്നെ പാർവ്വതിക്ക് എതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. അടുത്തിടെ പൂർണ്ണ ഗർഭിണിയായി നിറ വയറോടെ നിർത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. താരം തന്നെയാണ് ഈ വീഡിയോ പ്രേക്ഷകരുമായി പങ്കുവെച്ചത്. വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ കടുത്ത വിമർശനമാണ് വീഡിയോക്ക് എതിരെ രംഗത്ത് വന്നത്.

പാർവതി യുടെ വാക്കുകൾ ഇങ്ങനെയാണ് ‘അടുത്തിടെ ഞാൻ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഭയങ്കര തടി വച്ചല്ലോ എന്നും ഇതെന്താ ഇങ്ങനെ എന്നും ഒരു ചേച്ചി കമെന്റ് ഇട്ടു. ഞാൻ ആ ചേച്ചിയുടെ പ്രൊഫൈലില്‍ കയറി നോക്കിയപ്പോൾ അവര്‍ക്ക് 4 മക്കളാണ് ഉള്ളതെന്ന് മനസിലായി എന്നും കുറഞ്ഞ പക്ഷം ഗര്‍ഭകാലത്ത് ഒരു സ്ത്രീയ്ക്കുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള ധാരണപോലും ഇല്ലാതെയാണ് ആളുകൾ ഇങ്ങനെയൊക്ക സംസാരിക്കുന്നതെന്നും, എനിക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.

എന്നാൽ ഈ വിമർശിക്കുന്ന സൈബര്‍ ചേട്ടന്‍മാരും ചേച്ചിമാരുമല്ല എനിക്ക് ചിലവിന് തരുന്നത് എന്നും പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവർ ഇങ്ങനെ പറയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നുമാണ് പാർവതി പറഞ്ഞത്. കൂടാതെ ശരീരത്തിന് തടിവെയ്ക്കുന്നത് ഓരോരുത്തരുടെയും ശരീരപ്രകൃതം ആണെന്നും അതിനെ ആ രീതിയിൽ ആണ് കാണേണ്ടതെന്നും പാർവതി പറഞ്ഞു. താരത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് എത്തുന്നത്.