ഇമേജ് പസിൽ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇത് നമ്മുടെ കണ്ണുകളുടെ ക്ഷമത മാത്രമല്ല പരിശോധിക്കുന്നത്. മറിച്ച് നമ്മുടെ തലച്ചോർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ സംബന്ധിച്ച് നമുക്ക് തന്നെ ഒരു ഏകദേശ വിവരം നൽകുന്നു. അത്തരത്തിൽ ഒരു പ്രശ്നോത്തരി ആണ് താഴെ നൽകിയിരിക്കുന്നത്. ഈ തോതിൽ നിങ്ങൾക്ക് ഉത്തരം പറയാമോ?
മൂന്ന് സ്ത്രീകൾ ഇരിക്കുന്നതാണ് ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ ഇതിനു എന്തോ ഒരു പ്രശ്നം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അത് എന്താണ് എന്നാണ് നിങ്ങൾ കണ്ടുപിടിക്കേണ്ടത്. ഈ കുഴപ്പം എന്താണെന്ന് കണ്ടുപിടിക്കാനും നിങ്ങളെത്ര സമയമെടുത്തു എന്നതും പരിശോധിക്കുക. ഒരു മിനിറ്റിൽ കൂടുതൽ എടുത്താൽ നിങ്ങളുടെ തലച്ചോറിന് കാര്യമായി എന്തോ കുഴപ്പമുണ്ട് എന്നാണ് അർത്ഥം.
ഉത്തരം എളുപ്പം കണ്ടുപിടിക്കാൻ ഒരു സൂചന തരാം. ഇത്തരം ചോദ്യങ്ങളിൽ നോക്കുന്ന ആളുകളെ വഴിതെറ്റിക്കുന്നതിന് വേണ്ടി ചില സൂചനകൾ മനപ്പൂർവ്വം അവർ തന്നെ നൽകാറുണ്ട്. നമ്മൾ അതാണ് ഉത്തരം എന്ന് വിചാരിക്കുന്നു. എന്നാൽ അത് ആയിരിക്കില്ല ഉത്തരം. അതല്ല ഉത്തരം എന്ന് മനസ്സിലാക്കുന്നതിന് ഉള്ളിൽ നമ്മുടെ സമയം മുഴുവൻ നമ്മൾ അവിടെ ചിലവഴിച്ചു കാണും. ഉത്തരം എന്താണെന്ന് അടുത്ത പാരഗ്രാഫിൽ കൊടുക്കുന്നു.
മൂന്നുപേരും ഇരിക്കുകയല്ല. ഇരിക്കുന്നതുപോലെ അഭിനയിക്കുകയാണ്. ഇരിക്കാൻ അവിടെ ഒരു സീറ്റ് ഇല്ല. വലത്തേയറ്റത്ത് ഇരിക്കുന്ന പെൺകുട്ടിക്ക് മൂന്ന് കൈകൾ ഉള്ളതായി നമുക്ക് പെട്ടെന്ന് തോന്നുന്നു, അതുകൊണ്ട് നമ്മൾ അവരുടെ കയ്യിലേക്ക് ആയിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.