മലയാള സിനിമയിലെ എല്ലാക്കാലവും ഏവരും ഓർത്തിരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നായികയാണ് പാർവതി. അവർ ചെയ്തിരുന്ന ഓരോ മലയാള സിനിമയും ഇന്നും മലയാളികൾ വീണ്ടും കാണാൻ ആഹ്രഹിക്കുന്ന ചിത്രങ്ങളാണ്.. മലയാള സിനിമ നിലനിൽക്കുന്ന കാലത്തോളം മലയാളയ്കൾ മറക്കാത്ത ചില നായികമാരിൽ ഒരാളാണ് പാർവതി, എത്ര സിനിമകൾ ആണ് അനശ്വര മാക്കിയിരിക്കുന്നത്, ജയറാമും മായുള്ള വിവാഹ ശേഷം പിന്നീട് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു പാർവതി, ഇന്നും മലയാളികൾക്ക് ആ ഇഷ്ടം അതുപോലെത്തനെയുണ്ട്..
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ജീവിതത്തിൽ പാര്‍വ്വതിക്ക് വലിയ ഒരു സ്ഥാനം ഉണ്ട്, അത് തന്റെ സഹോദരിയാണെന്നാണ് അദ്ദേഹം പറയുന്നത് മറ്റൊരു അമ്മയിൽ എനിക്ക് കിട്ടിയ എന്റെ സഹോദരി എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.. ഒരുമിച്ച് അഭിനയിച്ചവരും അല്ലാതെയുള്ളവരമൊക്കെ ഇത്തരത്തിലുള്ള ബന്ധം സൂക്ഷിക്കുന്നുണ്ട്. മുന്‍പൊരു ചാനല്‍ അഭിമുഖത്തിനിടയില്‍ അത്തരത്തിലൊരു കാര്യത്തെക്കുറിച്ച് സുരേഷ് ഗോപി തുറന്നുപറഞ്ഞിരുന്നു. ആ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പാര്‍വതിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു അന്ന് താരം സംസാരിച്ചത്.
പാർവതി അല്ലെങ്കിൽ അശ്വതി അവൾ എന്റെ ഹൃദയത്തിലാണ് കുടിയേറിയത് എന്റെ സ്വന്തം സഹോദരിയായിട്ട് , എന്റെ ഭാവിയിലെ വധുവിന്റെ കണ്‍സപ്റ്റ് എന്താണ് എന്ന്പാർവതി ചോദിച്ചപ്പോൾ ചോദിച്ചപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് ആദ്യം മനസ്സ് തുറന്നത് എന്റെ പ്രിയപ്പെട്ട പെങ്ങളോടായിരുന്നുവെന്നും സുരേഷ് ഗോപിപറഞ്ഞിരുന്നു. ഗുരുവായൂരൊക്കെ പോകുമ്ബോള്‍ നമ്മള് സ്ഥിരമായി കാണാറുള്ളത് പോലെയുള്ള ഒരു പെണ്‍കുട്ടി. ആ ഒരു ചിന്തയാണ് മനസ്സിലുണ്ടായിരുന്നത്. അന്ന് പക്ഷേ രാധികയെ എനിക്ക് അറിയില്ല. നല്ല എണ്ണ തേച്ചൊക്കെ കുളിക്കുന്ന, സാരിയൊക്കെ ഉടുക്കുന്ന , തലയില്‍ തുളസി കതിര് ചൂടുന്ന ഒരു പെണ്‍കുട്ടിയായിരിക്കണം എന്റെ മനസ്സിലുള്ളതെന്ന് ഞാന്‍ ആദ്യം പറയുന്നത് എന്റെ ദത്ത് സഹോദരിയോടാണ്.
എന്റെ പെണ്ണ് കാണല്‍ ചടങ്ങിനും മുന്‍പേ രാധികയെ പോയി കണ്ട് എനിക്ക് ചേരുന്ന കുട്ടിയാണെന്ന് പറഞ്ഞത് എന്റെ പ്രിയപ്പെട്ട സഹോദരി അശ്വതിയാണ്. ഞങ്ങളുടെ കല്യാണത്തിന് മുന്‍പ് തന്നെ രാധികയും അശ്വതിയുമായിട്ട് നല്ല ബന്ധമായിരുന്നു. അവര്‍ അങ്ങോട്ടുമിങ്ങോട്ടും നല്ല നാത്തൂന് സ്നേഹം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
തിരക്കുകള്‍ക്കിടയിലും കുടുംബത്തെ നെഞ്ചോട് ചേര്‍ത്ത് മുന്നേറുന്നയാളാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ശോഭനയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. അനൂപ് സത്യനാണ് ഈ സിനിമ സംവിധാനം ചെയ്തത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഈ സിനിമയെ. സുരേഷ് ഗോപിക്ക് പിന്നാലെയായി മകന് ഗോകുലും അഭിനയരംഗത്ത് സജീവമാണ്.