മുന്‍ബിഗ്ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. റോബിന് സംവിധാനം ചെയ്യുന്ന രാവണയുദ്ധം എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നേരത്തെ പുറത്ത് വന്നിരുന്നു.
ഈ ചിത്രത്തില്‍ റോബിന് രണ്ട് വാച്ച് കെട്ടിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഒരു വാച്ചില്‍ എന്റെ സമയവും മറ്റേ വാച്ചില്‍ ശത്രുവിന്റെ സമയവുമാണ് എന്ന് റോബിന് പ്രതികരിച്ചിരുന്നു.
ഇത് വലിയ ട്രോളുകള്‍ക്കും കാരണമായിരുന്നു. ഇപ്പോഴിത ഈ സംഭവത്തില്‍ റോബിനെ ട്രോളി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ പാല സജി.
രണ്ട് കയ്യിലും വാച്ച് കെട്ടി രസകരമായ സംഭാഷണത്തിലൂടെയാണ് പാലാ സജി റോബിനെ ട്രോളിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും വീഡിയോയില്‍ ഉണ്ട്.
View this post on Instagram
‘രണ്ട് വാച്ച് ഉള്ളതിന്റെ ഒരു കഷ്ടപ്പാട് കാണാതെപോകരുത് ..ശത്രു ആര് മിത്രം ആര് ..??ഇതില്‍ ഒന്ന് brand new Titan ആണ് ..നാളെ ഈ വാച്ച് Youtube ഫ്രെണ്ട്സിനു Giveaway ആയി കൊടുക്കുകയാണ് ..എനിക്ക് ഒരു വാച്ച് മതി’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം സജി കുറിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് നേരേ റോബിന് ആര്‍മി എത്തിക്കഴിഞ്ഞു. ഞങ്ങളുടെ ഡോക്ടടെ പരിഹസിച്ചാല്‍ ഏത് പാല സജിയാണെങ്കിലും വിവരം അറിയും എന്നാണ് റോബിന് ആര്‍മി പറയുന്നത്.
റോബിനോട് മാപ്പ് പറയണം എന്നും റോബിന്റെ ആരാധകര്‍ ആവശ്യപ്പെടുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു ഈ വീഡിയോ.