ചക്ക പഴത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളാണ് പൈങ്കിളി. പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് താരം ഇന്ന്. ശ്രുതി രജനീകാന്ത് ആണ് പരമ്പരയിൽ പൈങ്കിളി ആയി വേഷമിടുന്നത്. പ്രേക്ഷകർക്കിടയിൽ, പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ ശ്രുതിക്ക് വലിയ സ്വാധീനമാണുള്ളത്. ശ്രുതിയെ ഒരു നോക്കു കാണുവാൻ വേണ്ടി മാത്രം പരമ്പര പിന്തുടരുന്ന ചെറുപ്പക്കാരും ഉണ്ട് എന്നതാണ് സത്യം. വളരെ ഏറെ നർമ്മ പശ്ചാത്തലം ആയ ഒരു കഥാപാത്രമാണ് പരമ്പരയിൽ ശ്രുതി അവതരിപ്പിക്കുന്ന പൈങ്കിളിയുടെത്.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇടയ്ക്കിടെ തൻ്റെ വിശേഷങ്ങളും മറ്റും താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറും കൺസൾട്ട്ൻഡ്മായ ജിതിൻ ബാബുവിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

എന്നെ ചിരിപ്പിച്ചു, എൻറെ സ്വപ്നങ്ങളെ പിന്തുണച്ചു. ഇതിൽ കൂടുതൽ എന്താണ് ഞാൻ ചോദിക്കേണ്ടത് ജൂ. എന്ന കുറിച്ചു കൊണ്ടുള്ള ചിത്രമാണ് താരം പങ്കു വെച്ചിരിക്കുന്നത്. വിഷുവിനോട് അനുബന്ധിച്ചുള്ള ശ്രുതിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പകർത്തിയത് ജിതിൻ ആണ്.

ആ ഫോട്ടോ ഷൂട്ടിന് ധരിച്ചിരുന്ന ദാവണിയിൽ തന്നെയാണ് പങ്കു വെച്ചിരിക്കുന്നത് ചിത്രത്തിലും ശ്രുതി എത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസമാണ് വിവാഹ വേഷത്തിലുള്ള ശ്രുതിയുടെ ചിത്രങ്ങൾ വൈറലായത്. ചുവന്ന പട്ടു സാരിയും തുളസി മാലയും മഞ്ഞ ചരടിൽ കോർത്ത് പൊൻ താലി അണിഞ്ഞുള്ള ചിത്രമായിരുന്നു അത്. ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന ചക്കപ്പഴം എന്ന പരമ്പര ഉപ്പും മുളകും എന്ന പ്രശസ്ത സീരിയലിന് ശേഷം തുടങ്ങിയതാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഈ പരമ്പര ഏറ്റെടുത്തത്.

ആന മടിച്ചിയായ പൈങ്കിളി എന്ന കഥാപാത്രമാണ് പരമ്പരയിൽ ശ്രുതി അവതരിപ്പിക്കുന്നത്. ഉണ്ട് എന്നാണ് സ്വന്തം അമ്മ പൈങ്കിളിയെ വിശേഷിപ്പിക്കാറ്. ഒരു ഉറക്കം തൂങ്ങിയും കുറച്ചൊക്കെ മണ്ടത്തരങ്ങൾ കാണിച്ചു കൂട്ടുന്ന പൈങ്കിളിയെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഇഷ്ടപ്പെട്ടു. വളരെ അനായാസമായും തന്മയത്വത്തോടെ കൂടിയുമാണ് ശ്രുതി പൈങ്കിളിയെ അവതരിപ്പിക്കുന്നത്. ഈയിടെ രജനീകാന്ത് എന്ന തൻ്റെ സർനെയിമിൻ്റെ രഹസ്യം ശ്രുതി പങ്ക് വച്ചിരുന്നു.

