പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ പരമ്പരയാണ് പാടാത്ത പൈങ്കിളി. സ്‌ക്രീനില്‍ വന്ന് ചുരുങ്ങിയ സമയംകൊണ്ട് തന്നെ സീരിയല്‍ ഹിറ്റാവുകയായിരുന്നു. ഇന്ന് പാടാത്ത പൈങ്കിളിക്ക് ആരാധകര്‍ ഏറെയാണ്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ് കണ്മണി എന്ന നിഷ്‌കളങ്കമായ കുട്ടിയുടെത്. മനീഷയാണ് ഈ റോള്‍ കൈകാര്യം ചെയുന്നത്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ചില സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
ലോക്ഡൗ സമയത്ത് നിരവധി ടിക് ടോക് വീഡിയോകളാണ് മനീഷ ചെയ്തത്. ഇത് കണ്ടാണ് മനീഷയെ സീരിയലിലേക്ക് ക്ഷണിക്കുന്നത്. ഒഡീഷന് പോയതിന് പിന്നാലെ തിരഞ്ഞെടുക്കകയും ചെയ്തു. പിന്നീട് സിനിമയിലേക്കും അവസരം ലഭിച്ചു. എന്നാല്‍ സീരിയല്‍ പൂര്‍ത്തിയാക്കാതെ സിനിമയിലേക്ക് പോവില്ലെന്ന നിലപാടിലാണ് താരം.
അഭിനയ ജീവിതത്തിലേക്ക് കടന്നതിന് ശേഷം തന്റെ ജീവിതത്തില്‍ ഒത്തിരി നല്ല നിമിഷങ്ങള്‍ ഉണ്ടായെന്നും അതിലെല്ലാം ഇപ്പോഴും സന്തോമുണ്ടെന്നും നടി പറയുന്നു. സീരിയലില്‍ വന്നതിന് ശേഷമാണ് തന്നെ പലരും തിരച്ചറിഞ്ഞത്. മാത്രമല്ല ആള്‍ക്കാര്‍ അതെന്റെ കൊച്ചാണ്, എന്റെ ബന്ധുവാണ്, എന്റെ കൂടെ പഠിച്ചതാണ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴും ഒത്തിരി സന്തോഷം ഉണ്ടെന്ന് നടി പറയുന്നു.
അഭിനയ ജീവിതത്തിന് മനീഷയുടെ വീട്ടുക്കാരും നല്ല സപ്പോര്‍ട്ടാണ്. ആദ്യമായി താരത്തിന്റെ മുഖം ടിവിയില്‍ കണ്ടപ്പോഴും വീട്ടുക്കാര്‍ക്ക് വലിയ സന്തോഷം ഉണ്ടായിരുന്നു. തുടര്‍ന്ന് മനീഷയെ നിരവധി പേര്‍ വിളിക്കുകയും ചെയ്തു. സീരിയല്‍ കണ്ടിട്ട് സിനിമയിലേക്കുള്ള ഓഫറുകള്‍ വരുന്നുണ്ട്. തമിഴിലാണ് ആദ്യം ചാന്‍സ് കിട്ടിയത്. ജീവയുടെ നായികയായി അഭിനയിക്കാനാണ് വിളിച്ചത്. ഇപ്പോള്‍ സീരിയല്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. അത് ഒഴിവാക്കാന്‍ പറ്റില്ലല്ലോ. സിനിമയും വേണ്ടെന്ന് വെച്ചിട്ടില്ലെന്ന് മനീഷ പറയുന്നു.
അതേസമയം തന്റെ വിവാഹ വാര്‍ത്തയിലും നടി പ്രതികരിച്ചു, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ വിവാഹ ആലോചന വന്നിരുന്നു, എന്നാല്‍ പ്രായം അറിയാതെ വന്ന ആലോചനയാണെന്നും ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും, തന്റെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാനുണ്ടെന്നും, അതൊക്കെ എന്ന് പൂര്‍ത്തിയാവുമോ അന്നേ വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നുള്ളുവെന്നും താരം പറഞ്ഞു.