മികച്ച റേറ്റിംഗ് ഉള്ള പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ് ദേവയുടെയും കൺമണിയുടെയും. പരമ്പരയിൽ ദേവയായി വേഷമിടുന്നത് സൂരജ് ആണ്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് താരം. ഈ കഴിഞ്ഞ ദിവസമായിരുന്നു താരത്തിൻ്റെ പിറന്നാൾ. മനീഷ് മഹേഷ് എന്ന നടിയാണ് കൺമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആദ്യ അഞ്ച് സീരിയലുകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി.
ഇപ്പോഴിതാ തൻറെ പിറന്നാൾ ദിനത്തിൽ തന്നെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു എന്നാണ് താരം പറയുന്നത്. തനിക്ക് ഇതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം സന്തോഷമുണ്ടെന്നും സൂരജ് പറയുന്നു. താരം പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്. ലൈഫ് ഈസ് ഫുൾ ഓഫ് സർപ്രൈസസസ് ആൻഡ് മിറാക്കിൾസ്. ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരാളാണ് വിനീത് ശ്രീനിവാസൻ സർ. ഇപ്പോൾ അദ്ദേഹം തന്നെ എനിക്ക് എൻറെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സമ്മാനം തന്നിരിക്കുകയാണ്. പിറന്നാൾ ദിനത്തിൽ എനിക്ക് അദ്ദേഹം ആശംസകൾ അറിയിച്ചിരിക്കുന്നു. വളരെ വിലപ്പെട്ട ഒരു സമ്മാനമാണ് ഇത്. ഒരുപാട് താങ്ക്സ്.
ആക്കാനുള്ള ആഗ്രഹമില്ല, ആഗ്രഹിച്ച സമയത്ത് സാധിച്ചിട്ടുമില്ല. എന്നാലും മധുരം കഴിച്ചു തുടങ്ങണം എന്നല്ലേ പതിവ്. ആ പതിവ് ഞാൻ മാറ്റുന്നില്ല. എൻറെ ഇന്നത്തെ പിറന്നാളിന് നിങ്ങളോരോരുത്തരും തന്ന ആയിരക്കണക്കിന് ആശംസകൾക്ക് എനിക്ക് ഒരായിരം ജന്മം ഓർക്കാനുണ്ട്. അത്രയ്ക്ക് ഹാപ്പിയാണ് ഞാൻ. ഇന്ന് നിങ്ങളോട് പറയാൻ ഒരു കഥയുണ്ട്. എൻറെ പേര് സൂരജ്. ഈ പേരു വരാൻ ഒരു കാരണം ഉണ്ട്. നല്ല ചൂട് ആണല്ലോ ഏപ്രിൽ മാസത്തിൽ, ഉച്ചയ്ക്ക് 12. 20 ന് സൂര്യൻ കത്തി ജ്വലിച്ചു നിൽക്കുന്ന സമയത്താണ് ഞാൻ ജനിച്ചത്.
അതു കൊണ്ടാണ് എനിക്ക് സൂരജ് എന്ന് പേരിട്ടത്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നാണല്ലോ. അതുകൊണ്ടുതന്നെ എൻറെ പേര് എനിക്ക് വളരെ ഇൻസ്പെയർ ആവുന്ന ഒരു കാര്യമാണ്. എന്തുകാര്യം ചെയ്യുമ്പോഴും ആ പേര് ഞാനൊരു ആവേശമായി എടുക്കാറുണ്ട്. എൻറെ വിജയത്തിന് എൻറെ പേര് ഒരു കാരണക്കാരൻ, എന്നായിരുന്നു പിറന്നാൾ ദിനത്തിൽ സൂരജ് പങ്കുവച്ച പോസ്റ്റ്.