ആദ്യ പ്രണയം തകർന്നപ്പോൾ ആത്മഹ ത്യയ്ക്ക് ശ്രമിച്ച ഓവിയ ഇപ്പോൾ മറ്റൊരു പ്രണയത്തിൽ

സംപ്രേണക്ഷണം തുടങ്ങിയതു മുതൽ വെച്ചടി വെച്ചടി കയറ്റമാണ് ബിഗ് ബോസ് സീസൺ മൂന്നിന് സംഭവിക്കുന്നത്. മുൻപെങ്ങുമില്ലാത്ത വിധം പ്രേക്ഷകരുടെ വർദ്ധനവ് ആണ് ഈ സീസണിൽ ഷോയ്ക്ക് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 14ന് ആരംഭിച്ച ഷോ ഇപ്പോൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടി കുതിക്കുകയാണ്. ടെലിവിഷൻ റേറ്റിങ്ങിലും മറ്റും ഒന്നാം സ്ഥാനത്താണ് ബിഗ് ബോസ്. മറ്റു ചാനലുകളിലെ റിയാലിറ്റി ഷോ ബിഗ് ബോസിനോട് കിട പിടിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.

റിയാലിറ്റി ഷോകളുടെ ചക്രവർത്തിയായി വേണമെങ്കിൽ ബിഗ് ബോസിനെ വിലയിരുത്താം. ഏതാണ്ട് അഞ്ച്ലധികം ഭാഷകളിലായി ഇന്ത്യയിൽ തന്നെ ഈ റിയാലിറ്റി ഷോ നിലവിലുണ്ട്. ഒരു ഡച്ച് ബ്രിട്ടീഷ് ഷോ ആയിരുന്നു ബിഗ് ബോസ്. നിരവധി സെലിബ്രിറ്റികളും അല്ലാത്തവരും ഒക്കെ ഈ റിയാലിറ്റി ഷോയുടെ ഭാഗമാവാൻ അതീവ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.

കമൽ ഹാസൻ ആണ് തമിഴ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുൻപുള്ള തമിഴ് ബിഗ് ബോസിലെ സീസണിൽ മുൻനിര താരമായിരുന്നു ഓവിയ. ആ സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥി ആയിരുന്നെങ്കിലും പകുതിയായപ്പോൾ നടി പുറത്തായി. ബിഗ് ബോസിലെ ഓവിയയുടെ പ്രണയവും അതുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും ആണ് ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടിയത്. ആ സീസണിലെ വിന്നർ ആയ ആരവിനോട് ഓവിയക്ക് ഇഷ്ടം തോന്നിയിരുന്നു. ആദ്യം പിന്തുണ നൽകിയെങ്കിലും പിന്നീട് ആരവ് ഇഷ്ടമല്ലെന്ന് പറഞ്ഞു. പ്രണയം നിരസിച്ചതോടെ ബിഗ് ബോസിന് ഉള്ളിൽ തന്നെ ഓവിയ ആ ത്മഹ ത്യയ്ക്ക് ശ്രമിച്ചിരുന്നു. വൻ പ്രേക്ഷക പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.

പിന്നീട് താൻ പുറത്തേക്ക് പോവുകയാണെന്ന് സ്വയം വാശി പിടിച്ചതോടെ നടിയെ ഷോയിൽ നിന്ന് പുറത്താക്കി. ഇതിനിടെ ഒവിയ മറ്റൊരു പ്രണയത്തിലാണെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഒരു പുരുഷനെ ചുംബിക്കുന്ന ഒരു ഫോട്ടോ താരം പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇരുവരുമൊത്തുള്ള നിരവധി സ്വകാര്യ ചിത്രങ്ങളും നടി പുറത്ത് വിടാൻ തുടങ്ങി. മുൻപ് തമിഴിലെ പ്രമുഖ നടന്മാരും അടക്കമുള്ള ആളുകളുമായി ഒവിയ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ വന്നിരുന്നു. പിന്നീട് ഇതിലൊന്നും കഴമ്പില്ലെന്ന് തെളിയുകയായിരുന്നു.