ലോക്ക്ഡൗൺ കാലത്ത് വളരെയധികം ശ്രദ്ധ നേടിയ ഒരു വെബ് സീരിസ് ആയിരുന്നു ഒതളങ്ങ തുരുത്ത്. ഇന്നിപ്പോൾ ഒതളങ്ങ തുരുത്തിലെ അണിയറപ്രവർത്തകർ ചേർന്ന് ‘ഒരിടത്ത് ഒരിടത്ത്’ എന്ന പേരിൽ മറ്റൊരു വെബ് സീരിസ് ആരംഭിച്ചിരിക്കുകയാണ്. വളരെയധികം വത്യസ്തത അവകാശപ്പെടാവുന്ന തരത്തിൽ ഗ്രാമീണ സൗന്ദര്യം കോർത്തിണക്കിയാണ് ‘ഒരിടത്ത് ഒരിടത്ത്’ ഒരുക്കിയിരുന്നത്.
മ്യാമന് മീഡിയയുടെ ബാനറില്‍ ‘ഒതളങ്ങ തുരുത്തിലെ അഭിനേതാക്കളെ അണിനിരത്തികൊണ്ട് തന്നെയാണ് പുതിയ വെബ് സീരിസും അണിയിച്ചൊരുക്കിയിരിയ്ക്കുന്നത്. സചിന് രാജാണ് വെബ് സീരിസിന്റെ സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. ‘ഒരിടത്ത് ഒരിടത്ത്’ എന്നാണ് വെബ് സീരിസിന്റെ പേര്. വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് ആയ ‘Runout’ ന്റെ മോഷന്‍ പോസ്റ്റര്‍ Myaman Media യിലൂടെയായിരുന്നു പുറത്ത് വിട്ടിരുന്നത്. തുടർന്ന് ഫെബ്രുവരി 12 നായിരുന്നു വെബ് സീരിസ് പുറത്ത് വന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ എട്ട് ലക്ഷത്തിൽ അധികം ആളുകളാണ് വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് കണ്ടിരിയ്ക്കുന്നത്.
https://www.youtube.com/watch?v=-a245AZI2yw
ഒതളങ്ങത്തുരുത്തിലെ ക്യാമറ ചലിപ്പിച്ച കിരണ്‍ നുപിറ്റല്‍ ആണ് ‘ഒരിടത്ത് ഒരിടത്ത്ന്റെയും’ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത് അനു ബി ഐവര്‍ ആണ്. ഒതളങ്ങ തുരുത്തിനു പ്രേക്ഷകർ നൽകിയ അതെ സ്വീകാര്യത തന്നെയാണ് ഒരിടത്ത് ഒരിടത്ത് എന്ന പുതിയ വെബ് സീരിസിന് ലഭിച്ചിരിക്കുന്നത് എന്ന കാര്യം ഉറപ്പാണ്. ഗ്രാമീണ ഭംഗി ആവോളം ചിത്രീകരിച്ചിട്ടുണ്ട് ‘ഒരിടത്ത് ഒരിടത്തും’. അതുകൊണ്ട് തന്നെ വെബ് സീരിസ് കണ്ടിരിയ്ക്കുവാൻ തോന്നും എന്നുള്ളതും ഈ വെബ് സീരിസിനെ മികച്ചതാക്കുന്നു. ഒപ്പം ഇതിലെ എല്ലാ കഥാപാത്രങ്ങളും ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയുമാണ്.