ഓണക്കാലം മലയാളികൾക്ക് പുതുവത്സരം മാത്രമല്ല ഓർമ്മകളുടെ വിളവെടുപ്പ് ഉത്സവം കൂടിയാണ്.
കർക്കിടക്കകത്തിന്റെ ദുരിതം പെയ്തൊഴിഞ്ഞുള്ള നല്ല കാലത്തിന്റെ വരവ്.
നമ്മുടെ പോയ കാലവും നമുക്കുള്ളിൽ സ്വത്വം നില നിർത്തുന്ന സ്മൃതികളും ഇങ്ങനെ പോയ നല്ല കാലത്തേക്കുള്ള മധുരം നിറഞ്ഞൊരു തിരിച്ചു പോക്കാണ് 85 മൈൽസ് ക്രീയേഷൻസ് ഫ്രം ലോസ് ഏഞ്ചൽസ് അവതരിപ്പിക്കുന്ന ‘നല്ലോല തുമ്പികളെ എന്ന ഓണപ്പാട്ട് നൽകുന്നത്. ഓണനിലാത്തോണി എന്ന ഓണസംഗീത ആൽബത്തിൽ നിന്നുള്ള ഗാനം ഇതിനകം മികച്ച അഭിപ്രായം നേടിയിരിക്കുന്നു.
റഫീക്ക് അഹമ്മദ് വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് രഖുപതി പൈ ആണ്. പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് വി.ആർ ദീപുവിന്റെ സംവിധാനത്തിൽ കെ.കൃഷ്ണകുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഓണനിലാത്തോണി നിർമ്മിച്ചിരിക്കുന്നത് വിനോദ് ബാഹുലേയനാണ്.