ടൊവിനോയേക്കാള്‍ മികച്ച നടന്‍ ഷൈന്‍ ടോം ചാക്കോ, എന്നാല്‍ പ്രതിഫലം കൂടുതല്‍ ടോവിനോയ്ക്ക്; അഭിനയത്തിനല്ല സൗന്ദര്യത്തിനാണ് മലയാളത്തില്‍ പ്രതിഫലം കൊടുക്കുന്നതെന്ന് ഒമര്‍ ലുലു

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഒമര്‍ അഞ്ച് ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്.

സിനിമ പ്രേമികള്‍ക്ക് ഇടയില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയതെങ്കിലും താരത്തിന്റെ ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരുന്നു. രണ്ട് ചിത്രങ്ങളാണ് ഒമറിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

നല്ല സമയം, പവര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നല്ല സമയം റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഉടനെ റിലീസ് ചെയ്യും.ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ മലയാളികളുടെ സിനിമ കാഴ്ചപ്പാടുകളെ കുറിച്ചും നടന്മാര്‍ക്ക് നല്‍ക്കുന്ന പ്രതിഫലത്തെ കുറിച്ചും ഒമര്‍ പറഞ്ഞ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

അഭിനയത്തിനല്ല സൗന്ദര്യത്തിനാണ് മലയാളത്തില്‍ നടന്മാര്‍ക്ക് പ്രതിഫലം കൊടുക്കുന്നത് എന്നാണ് ഒമര്‍ ലുലു പറയുന്നത്.നന്നായിട്ട് അഭിനയിക്കുന്ന നടന്മാര്‍ക്കല്ല മലയാളത്തില്‍ പ്രതിഫലം കൂടുതല്‍ കിട്ടുന്നത്.

ഷൈന്‍ ടോം ചാക്കോയേയും ടൊവിനോയേയും എടുത്താല്‍ നന്നായി അഭിനയിക്കുന്നത് ഷൈന്‍ ടോം ചാക്കോയാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ പ്രതിഫലം കൂടുതല്‍ ടൊവിനോയ്ക്കാണ്.’

അതുപോലെ ഒരു വീട്ടിലെ തന്നെ രണ്ടുപേരായ പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയും എടുക്കാം. പൃഥിരാജിലും അഭിനയമികവ് ഇന്ദ്രജിത്തിനാണ്. എന്നാല്‍ പ്രതിഫലം പൃഥിക്കാണ്. ഇത് നോക്കിയാല്‍ മനസിലാകും മലയാളി സൗന്ദര്യത്തിനാണ് വിലയിടുന്നത് കഴിവിനല്ലെന്ന്.

താന്‍ ഫാന്‍ ഫൈറ്റിന് വേണ്ടി പറയുന്നതല്ലെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.’ഞാന്‍ വിവാദമുണ്ടാക്കുന്നതല്ല. അത് ഉണ്ടാക്കുന്നതല്ലേ. കറക്ടായി പ്രതികരിക്കുമ്പോള്‍ കൊള്ളേണ്ടവര്‍ക്ക് കൊള്ളും അപ്പോള്‍ വിവാദം ഉണ്ടാകും എന്നും ഒമര്‍ പറഞ്ഞു.

എന്നാല്‍ തമിഴില്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും ഒമര്‍ പറഞ്ഞു. തമിഴില്‍ അങ്ങനെയല്ല. ധനുഷ് ഏത് ലെവലിലെത്തിയെന്ന് നോക്കൂ. അതുപോലെ തന്നെയാണ് രജനികാന്തും. മലയാളത്തില്‍ ശമ്പളം അഭിനയത്തിനല്ല ലുക്കിനാണ്. സെക്കന്ററിയാണ് ഇവിടുത്തുകാര്‍ക്ക് അഭിനയം എന്നും ഒമര്‍ പറഞ്ഞു.