നാളെ മുതൽ കൊല്ലം ജില്ലയിൽ നാളെ മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു ഒറ്റ ഇരട്ട അക്കങ്ങളിലുള്ള വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിലെ നിരത്തിൽ ഇറക്കാനാകൂ. തിങ്കൾ, ബുധൻ, വെള്ളി ദിനങ്ങളിൽ 1, 3, 5, 7, 9 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 0,2,4,6,8 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ള വാഹനങ്ങളും അനുവദിക്കും.
ഈ നിയന്ത്രണം കൊല്ലം ജില്ലാ മുഴുവൻ ബാധകമായിരിക്കും, എന്നാൽ ജില്ലാ അതിർത്തികളിലൂടെ മറ്റു ജില്ലകളിലേക്ക് കടന്നു പോകുന്ന വാഹനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല. കൂടാതെ സർക്കാർ ആവശ്യങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നതും, അവശ്യ സർവീസ് – അന്തർ ജില്ലാ യാത്രക്കും ചരക്കു നീക്കത്തിനും ഉപയോഗിക്കുന്ന വാഹനങ്ങൾക്കും നിയന്ത്രം ഉണ്ടാകില്ല.
“കൂടുതൽ യാത്രകൾ കോവിഡ് രോഗബാധക്കു കൂടുതൽ സാധ്യതകൾ തുറക്കുന്നു… തൽകാലം യാത്രാ നിയന്ത്രണം സ്വയം നടപ്പാക്കുക… യാത്രകൾ കുറക്കുക…രോഗ വ്യാപന സാധ്യത ഇല്ലാതാക്കുക… നിർദ്ദേശങ്ങളോട് സഹകരിക്കുക.. നമുക്ക് ഒരുമിച്ചു നിൽക്കാം…പോരാട്ടം തുടരാം…” കൊല്ലം കളക്ടർ തന്റെ ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്തത് ഇങ്ങനെയാണ് .