നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു, വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

കോമഡി സ്റ്റാര്‍സിന്റെ വേദിയിലൂടെ വന്ന താരമാണ് നോബി മര്‍ക്കോസ്. പിന്നാലെ സിനിമയില്‍ നിരവധി അവസരം ഈ താരത്തിന് ലഭിച്ചു. ബിഗ് ബോസ് മൂന്നിലും മത്സരാര്‍ത്ഥിയായി നോബി എത്തിയിരുന്നു. ഷോയുടെ അവസാനം വരെ നില്‍ക്കാനും നോബിക്ക് സാധിച്ചു. മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ കൂടെ വരെ നോബി അഭിനയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിന്റെ വേദിയിലും ഈ താരം എത്താറുണ്ട്. ഈ അടുത്തായിരുന്നു നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. നോബി അബോധാവസ്ഥയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ആണ് ഈ വാര്‍ത്ത പുറത്തുവന്നത് . വാര്‍ത്ത കണ്ടതോടെ പ്രേക്ഷകരും ഞെട്ടി.

നിരവധി പേരാണ് ഇത് വിശ്വസിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതാ സംവിധായകന്‍ ഡി കെ ദിലീപ് ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്. നോബിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ ആരോ എടുത്ത വീഡിയോ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളാണ് ഇത് എന്നും സംവിധായകന്‍ പറഞ്ഞു.

ഇത്തരം പ്രവര്‍ത്തികള്‍ കാണിക്കരുതെന്നും ഏറ്റവും വലിയ ചതിയാണ് എന്നും സംവിധായകന്‍ വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. നോബിയും ഇതിനെതിരെ കേസ് കൊടുക്കും എന്ന് അറിയിച്ചു. വ്യാജവാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ വെഞ്ഞാറമൂട്ടിലെ നോബിയുടെ വീട്ടിലേക്ക് അന്വേഷണങ്ങളും വന്നിരുന്നു.

ഈ വാര്‍ത്ത പ്രചരിക്കുമ്പോള്‍ നോബിയുടെ ഭാര്യ തിരുപ്പതിയിലായിരുന്നു. ഈ സമയത്ത് നോബി വിമാനത്തിലും. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് വരെ ഭാര്യയെ വിളിച്ചിരുന്നു നോബി, വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഭാര്യയെ വിളിച്ചപ്പോഴാണ് ഇവര്‍ക്കും ആശ്വാസമായത് .