- മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവ നടനാണ് നിവിൻ പോളി. ഇദ്ദേഹം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. ചിത്രം ഉടൻ പുറത്തിറങ്ങാൻ ഇരിക്കുകയാണ്. റോഷൻ ആൻഡ്രൂസ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നിവിൻ ഒപ്പം അജുവർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഒരു കോമഡി എന്റർടൈനർ ആണ് ചിത്രം എന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. സിനിമയുടെ പ്രമോഷൻ തിരക്കുകളിൽ ആണ് അഭിനേതാക്കളും അണിയറ പ്രവർത്തകരും. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ ഇടയിൽ ഒരു ആരാധകന് നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. തുറമുഖം എന്നു പുറത്തിറങ്ങും എന്നായിരുന്നു ആരാധകനെ നിവിൻ പോളിയിൽ നിന്നും അറിയേണ്ടിയിരുന്നത്.
അത് തൻറെ പോക്കറ്റിൽ അല്ല എന്നാണ് താരം നൽകിയ മറുപടി. എറണാകുളത്തെ പ്രശസ്ത കോളേജിൽ താരവും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും പ്രമോഷനുവേണ്ടി എത്തിയതായിരുന്നു. അതേസമയം നവംബർ ഡിസംബർ മാസങ്ങളിൽ സിനിമയുടെ ലില്ലിസ് പ്രതീക്ഷിക്കാം എന്നും നിവിൻപോളി വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്ത നിർമ്മാതാവായ ലിസ്റ്റിംഗ് സ്റ്റീഫൻ സിനിമയുടെ വിതരണം ഏറ്റെടുത്തിട്ടുണ്ട് എന്നും നിവിൻപോളി അറിയിച്ചു.
രാജീരവിയാണ് തുറമുഖം എന്ന ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൻറെ ചിത്രീകരണം കഴിഞ്ഞ് ഒരുപാട് നാളുകളായി. സിനിമയുടെ ട്രെയിലറും മുൻപ് റിലീസ് ചെയ്തിരുന്നു. എങ്കിലും ചിത്രം മാത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇത് ആരാധകരെ ഏറെ നിരാശരാക്കിയിട്ടുമുണ്ട്.