
നടി നിത്യ ദാസിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിയിരുന്നു നിത്യ വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പിന്നീട് മിനിസ്ക്രീനിലൂടെ തിരിച്ചുവന്ന താരം ബിഗ് സ്ക്രീനിലേക്ക് തന്നെ വീണ്ടും എത്തുകയായിരുന്നു. തുടക്കത്തില്‍ വളരെ കുറച്ച് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നുള്ളൂ എങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു.
നിത്യയുടെ പ്രണയ വിവാഹമായിരുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് ക്രൂ മെമ്പര്‍ ആയിരുന്ന അരവിന്ദനെയാണ് നിത്യ വിവാഹം കഴിച്ചത്. ഫ്ലൈറ്റ് യാത്രയ്ക്കിടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നതും ആ ബന്ധം പ്രണയത്തിലേക്ക് എത്തിയതും. വിവാഹം കഴിഞ്ഞ് നിത്യ നേരെ പോയത് കാശ്മീരിലേക്കാണ്.
അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി പൊരുത്തപ്പെടാന്‍ ഒരുപാട് സമയം എടുത്തു നടി. അവരുടെ ഭക്ഷണരീതികള്‍ തനിക്ക് തീരെ പറ്റിയിരുന്നില്ല , പിന്നീട് താന്‍ അവരെ കേരള രീതിയിലുള്ള ഭക്ഷണങ്ങള്‍ ശീലിപ്പിച്ചു തുടങ്ങിയെന്ന് നിത്യ പറഞ്ഞു. അവരുടെ സംസാരത്തിലും സംസ്കാരത്തിലും വരെ മാറ്റങ്ങള്‍ ഉണ്ടായിരുന്നു.
ഒരു ദിവസം ഭര്‍ത്താവിന്റെ സഹോദരന്റെ വിവാഹത്തിന് ചടങ്ങുകള്‍ക്കിടെ തീര്‍ത്ഥം പോലെ ഒരു സാധനം കയ്യില്‍ തന്നു. ഞാനും മകളും അത് കുറച്ചു കുടിച്ച് ബാക്കി തലയിലൂടെ ഒഴിഞ്ഞു, അപ്പോള്‍ തന്നെ മകള്‍ പറഞ്ഞു ഇതിനൊരു ഉപ്പു രസമുണ്ടെന്ന്. പിന്നീട് പച്ചനിറത്തിലുള്ള ഒരു സാധനം കൂടി തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങളും അങ്ങനെ ചെയ്തു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും, പിന്നീട് തന്നത് ചാണകവും ആണെന്ന് നിത്യ പറഞ്ഞു.