മലയാളികൾക്ക് അർജുനെ മറക്കാനാവില്ല.ഇപ്പോൾ ഇതാ അർജുന്റെ മുഖം ഒരിക്കൽക്കൂടി കാണാനുള്ള അപൂർവ നിമിഷം അർജുനെ സ്‌നേഹിക്കുന്നവർക്കും കുടുംബത്തിനും കിട്ടി. മേയ്ക്കപ്പിലൂടെയാണ് നിവ്യ അർജുനായി മാറിയത്. ഇതിന് മുൻപും നിവ്യ ചെയ്ത രൂപ മാറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.തന്റെ ഇൻസ്റ്റഗ്രാം പേജിൽ മേയ്ക്കപ്പ് ചെയ്ത് രൂപ മാറ്റം വരുത്ത വീഡിയോസ് നിവ്യ പങ്കുവെയ്ക്കാറുണ്ട്. അർജുന്റെ ഫേസ് ചെയ്യുമോ എന്ന് അഭ്യർത്ഥിച്ച് നിവ്യയുടെ പേജിൽ നിരവധി കമന്റുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിവ്യ അർജുന്റെ ഫേസ് ചെയ്തത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. അർജുന്റെ കുടുംബം നിവ്യയെ വിളിച്ച് സന്തോഷം അറിയിക്കുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ശരിക്കും അർജുനെ പോലെ തന്നെയുണ്ട് കാണാൻ എന്നാണ് എല്ലാവരും പറയുന്നത്.
ജൂലായ് 16 ന് ആയിരുന്നു കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതാവുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാ പ്രവർത്തനം ദുഷ്ക്കരമായിരുന്നു, പല ഘട്ടങ്ങളായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗോവയിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ തിരച്ചിലിലാണ് ലോറിയും അർജുനേയും കണ്ടെത്തിയത്. സെപ്റ്റംബർ 25 നാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്.