നിറം ലൊക്കേഷനിൽ അജിത്ത് വരാറുണ്ടായിരുന്നു, ഫോൺ ചെയ്താൽ അത് ശാലിനിയോട് പറയാൻ ഞങ്ങൾക്ക് ഒരു പ്രത്യേക കോഡും ഉണ്ടായിരുന്നു – വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കുഞ്ചാക്കോബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോബോബൻ മലയാള സിനിമയിൽ അരങ്ങേറുന്നത്. ആദ്യ ചിത്രം തന്നെ ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയ അപൂർവ്വം നടന്മാരിൽ ഒരാൾ കൂടിയാണ് കുഞ്ചാക്കോബോബൻ. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ്റെ നായികയായെത്തിയത് ശാലിനി ആയിരുന്നു.

തുടർന്ന് ശാലിനിയുമായി നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് കുഞ്ചാക്കോ ബോബൻ അഭിനയിച്ചു. അതുകൊണ്ടുതന്നെ ഇവരെ സംബന്ധിച്ച് ധാരാളം അഭ്യൂഹങ്ങളും പരന്നിരുന്നു. കുഞ്ചാക്കോ ബോബൻ ശാലിനിയെ വിവാഹം ചെയ്യുമെന്ന തരത്തിൽ വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാൽ ശാലിനി അജിത്തുമായി പ്രണയത്തിലായിരുന്നു എന്ന കാര്യം തനിക്ക് ആദ്യമേ അറിയാമായിരുന്നു എന്നാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തുന്നത്. ഇപ്പോൾ ഇവരുടെ പഴയകാലത്തെ അറിയപ്പെടാത്ത ചില രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് കുഞ്ചാക്കോബോബൻ.

“നിറം സിനിമയുടെ ലൊക്കേഷനിൽ ശാലിനിയെ കാണാൻ അജിത്ത് വന്നിരുന്നു. ഇതുമാത്രമല്ല ലൊക്കേഷനിൽ ഉള്ളപ്പോൾ പലതവണ അജിത്ത് എന്നെ വിളിക്കുമായിരുന്നു, ഞാനാണ് പിന്നീട് ഫോൺ ശാലിനിക്ക് നൽകാറുള്ളത്. അജിത്തിൻ്റെ ഫോൺ വന്നാൽ ആ വിവരം കൈമാറാൻ ഞങ്ങൾക്കിടയിൽ ഒരു രഹസ്യകോഡ് തന്നെ ഉണ്ടായിരുന്നു. ഞാനായിരുന്നു ഇവർക്കിടയിലെ ഹംസമായി പ്രവർത്തിച്ചത്”- കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തുന്നു.

തങ്ങൾക്കിടയിലെ രഹസ്യകോഡ് എന്തായിരുന്നുവെന്ന് ഡയറക്ടർ കമലിന് അറിയാമായിരുന്നു എന്നും കുഞ്ചാക്കോബോബൻ കൂട്ടിച്ചേർത്തു. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോബോബൻ ഇപ്പോൾ ഈ പഴയ കാലങ്ങൾ എല്ലാം വീണ്ടും ഓർത്തെടുത്തത്. അഞ്ചാം പാതിര എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നിലവിൽ ആറ് മലയാള ചിത്രങ്ങളിൽ ആണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.