നിന്റെ ട്രോഫി സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്; ജാസ്മിന്റെ പ്രിയപ്പെട്ടവരെ കാണാന്‍ നിമിഷ എത്തി

പ്രേക്ഷക സപ്പോര്‍ട്ട് ലഭിച്ചില്ല എന്ന ഒറ്റക്കാരണം കൊണ്ട് ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥിയാണ് നിമിഷ. ശക്തമായ ഒരു മത്സരാര്‍ത്ഥി ആയിരുന്നു നിമിഷ. ബിഗ് ബോസ് വീട്ടിലെ നിമിഷയുടെ അടുത്ത സുഹൃത്ത് ജാസ്മിന്‍ ആയിരുന്നു. ഷോയില്‍ വെച്ചാണ് ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ ആയി മാറിയത്. നിമിഷ ഔട്ട് ആയപ്പോള്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത് ജാസ്മിന്‍ ആയിരുന്നു. പുറത്തു പോയാലും ഈ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവുമെന്ന് ഇരുവരും പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നശേഷം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നിമിഷ എത്തിയിരുന്നു. ഷോയിലെ അനുഭവവും താരം പങ്കുവച്ചു. ജാസ്മിന്‍ കൊടുത്ത ടീഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള ഫോട്ടോയും നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ ജാസ്മിന്റെ ഗേള്‍ഫ്രണ്ട് മോണിക്കയെയും, ഇവരുടെ പട്ടിയേയും കാണാന്‍ എത്തിയിരിക്കുകയാണ് നിമിഷ. താന്‍ എന്തായാലും അവരെ കാണാന്‍ പോകും എന്ന് നിമിഷനേരത്തെ പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചു.

 

നിന്റെ ട്രോഫി സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. സിയാലോയ്ക്ക് ശരിക്കും നിന്നെ മിസ് ചെയ്യുന്നുണ്ട്. നിന്നെ വീണ്ടും കാണാനായി കാത്തിരിക്കുകയാണ് ഞാന്‍. മോണിക്ക നല്ലൊരു വ്യക്തിയാണെന്നും നിമിഷ കുറിച്ചിട്ടുണ്ട്. മോണിക്കയ്ക്കും സിയാലോയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും നിമിഷ പോസ്റ്റ് ചെയ്തിരുന്നു