സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതമായ വ്യക്തിയാണ് നിമിഷ.പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.പലരും നിമിഷയെ ജൂനിയര്‍ ഷക്കീല എന്ന് വിളിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ജൂനിയര്‍ ഷക്കീല വിളികള്‍ക്ക് മറുപടി നല്‍കുകയാണ് നിമിഷ ബിജോ. ഫണ്‍ വിത്ത് സ്റ്റാര്‍സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഷക്കീലയുമായുള്ള താരതമ്യത്തോട് നിമിഷ പ്രതികരിച്ചത്.ഷക്കീലാമ്മയെ ഞാന്‍ അമ്മ എന്നാണ് വിളിക്കുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഷക്കീലാമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മമാരുടെ അടുത്തിരിക്കുന്ന ഫീലാണ്. അമ്മയുടെ പേരിന്റെ കൂടെ എന്റെ പേര് കൂട്ടി വിളിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നാണ് നിമിഷ പറയുന്നത്.
മറ്റൊന്ന് ഷക്കീല എന്ന വ്യക്തിയെ സിനിമയില്‍ മാത്രമാണ് പലരും കണ്ടിട്ടുള്ളത്. അവര്‍ക്ക് വേറൊരു ജീവിതമുണ്ട്. സിനിമയല്ല ജീവിതം. വ്യക്തിപരമായി എനിക്ക് ഒരുപാടിഷ്ടമാണ്. എന്റെ അമ്മയുടെ സ്ഥാനത്തു നില്ക്കുന്ന വ്യക്തിയാണ് ഷക്കീലാമ്മ. ജൂനിയര്‍ ഷക്കീല എന്ന് വിളിക്കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ, അഭിമാനമേയുള്ളൂവെന്നും താരം വ്യക്തമാക്കുന്നു. തന്റെ മുന്‍കാലത്തെക്കുറിച്ച് നേരത്തെ നിമിഷ തുറന്ന് പറഞ്ഞിരുന്നു. താനൊരു സാധാരണക്കാരിയായ വീട്ടമ്മയായിരുന്നുവെന്നാണ് താരം പറയുന്നത്. ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. റബ്ബര്‍ ടാപ്പിംഗിനൊക്കെ പോയിട്ടുണ്ട്. അങ്ങനെയുള്ള താന്‍ ഇവിടെ വരെ എത്തിയതിന് പിന്നില്‍ തന്റെ ഭര്‍ത്താവാണെന്നാണ് നിമിഷ പറഞ്ഞിട്ടുള്ളത്.ഭര്‍ത്താവിനോട് ഒരിക്കല്‍ നിങ്ങള്‍ കാരണം എനിക്ക് ജീവിതത്തില്‍ ഒന്നും ആകാന്‍ പറ്റിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ഭര്‍ത്താവ് ഒരു വെല്ലുവിളിയായിട്ടാണ് കണ്ടത്. രണ്ട് വര്‍ഷത്തിനകം നീ സ്റ്റേജില്‍ നിന്നും കയ്യടി വാങ്ങുമെന്ന് ഭര്‍ത്താവ് വാക്ക് കൊടുത്തു.