നിലവിളക്ക് ചെയ്യുന്ന സമയത്ത് 17 വയസ്സാണ്, ഷൂട്ട് ചെയ്തിരുന്ന വീട്ടിൽ വച്ചാണ് വിഷ്ണുവേട്ടനെ കാണുന്നത്, പിന്നീട് അത് സംഭവിക്കുന്നത് – വിശേഷങ്ങളുമായി നിലവിളക്കിലെ താരം

ഒരു സമയത്ത് പരമ്പരയിൽ തിളങ്ങി നിന്നിരുന്ന അഭിനേതാവാണ് ലക്ഷ്മി വിശ്വനാഥ്. മിനി സ്ക്രീനിൽ ഏറെ തിളങ്ങി നിന്നിരുന്ന താരം സൂര്യ ടിവിയിലെ നില വിളക്ക് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. തൻറെ യൂട്യൂബ് ചാനലിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും സജീവമാണ് ലക്ഷ്മി ഇപ്പോൾ. വിവാഹത്തിനു ശേഷം ലക്ഷ്മി മിനി സ്ക്രീനിൽ അത്ര സജീവമല്ല. യൂട്യൂബിൽ ചിലപ്പോഴൊക്കെ ആരാധകരുമായി സംവദിക്കാറുണ്ട് ലക്ഷ്മി.

തൻറെ വിശേഷങ്ങൾ ഒക്കെ പങ്കു വെച്ച് ചിലപ്പോഴൊക്കെ വീഡിയോ ആയും സാമൂഹ്യ മാധ്യമങ്ങളിൽ ലക്ഷ്മി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് ഉത്തരമായി എത്തിയിരിക്കുകയാണ് നടി. നിലവിളക്ക് എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ താൻ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു എന്നാണ് ലക്ഷ്മി വെളിപ്പെടുത്തുന്നത്. വിഷ്ണു മാധവനാണ് ലക്ഷ്മിയുടെ ഭർത്താവ്. ചോറ്റാനിക്കരയിൽ ആണ് ഇരുവരും താമസിക്കുന്നത്.

തൻറെ വിവാഹത്തെക്കുറിച്ച് താരം മനസ്സു തുറക്കുന്നുണ്ട്. നിലവിളക്ക് ഷൂട്ട് ചെയ്തത് വിഷ്ണുവേട്ടൻറെ വീട്ടിൽ വച്ചാണ്. പക്ഷേ ഞങ്ങൾ തമ്മിൽ പ്രണയം ഒന്നും അല്ലായിരുന്നു. അന്ന് കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് അതിനപ്പുറത്തേക്ക് ബന്ധമൊന്നുമില്ല. എൻറെ വിവാഹത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയരാറുണ്ട്. നിലവിളക്ക് ചെയ്യുന്ന സമയം എനിക്ക് 17 വയസ്സാണ് ഇപ്പോൾ 29 വയസ്സായി താരം പറയുന്നു.

അറേഞ്ച് മാര്യേജ് തന്നെയായിരുന്നു ഞങ്ങളുടേത്. ഷൂട്ട് ഒക്കെ കഴിഞ്ഞ് ഏതാണ്ട് ഒരു വർഷം കഴിഞ്ഞാണ് വിഷ്ണു ഏട്ടൻറെ അമ്മ വിളിച്ചു വിവാഹത്തിന് താൽപര്യമുണ്ടോ എന്ന് ചോദിക്കുന്നത് അങ്ങനെയാണ് ആ വിവാഹം നടന്നത്. അല്ലാതെ പലരും കരുതുന്നത് പോലെ അത് ഒരു പ്രണയ വിവാഹം ആയിരുന്നില്ല, താരം പറയുന്നു. ലക്ഷ്മി വിഷ്ണു ദമ്പതികൾക്ക് രണ്ടു വയസ്സുള്ള ഒരു മോളുണ്ട്. അരുന്ധതി എന്നാണ് മോളുടെ പേര്.