നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വിജയം ആഘോഷിക്കാൻ തുടങ്ങിയിരിക്കുകയാണ് ബിജെപി ക്യാംപ്.വോട്ടെണ്ണൽ രണ്ടാം മണിക്കൂറിലേക്ക് കടക്കുമ്പോൾ രാജസ്ഥാനിൽ ബിജെപി ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം നൂറ് പിന്നിട്ടു. ഭരണകക്ഷിയായ കോൺഗ്രസിന് തിരിച്ചടിയാണ് ഫല സൂചനകൾ. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പിച്ചതോടെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചർച്ചകളും സജീവമായിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് ബിജെപി നേതാവ് രാജ്യവർധൻ സിങ് റാത്തോഡ് രംഗത്തെത്തി.അതെ സമയം നരേന്ദ്ര മോദിയുടെ ഭരണവും കോൺഗ്രസിന്റെ ദുർഭരണവും തമ്മിലാണ് ഇന്നത്തെ പോരാട്ടം. രാജസ്ഥാനിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും റാത്തോഡ് പറഞ്ഞു. വൻ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് എനിക്കുറപ്പുണ്ട്. സംസ്ഥാനത്ത് മികച്ച പോളിങ് രേഖപ്പെടുത്തിയതിന്റെ അർഥം ജനങ്ങൾ മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ടെന്നാണ്.
അതെ സമയം മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഫലം വന്നതിന് ശേഷം പാർട്ടി നേതൃത്വം പ്രഖ്യാപനം നടത്തുമെന്നാണ് രാജ്യവർധൻ റാത്തോഡിന്റെ പ്രതികരണം. ‘എല്ലാം കൃത്യസമയത്ത് തന്നെ നടക്കും. ഫലം പുറത്തുവന്നാൽ പാർട്ടി നേതൃത്വം തീരുമാനിക്കും. ഇത് കൂട്ടായ പ്രയത്നമാണ്, കൂട്ടായ പരിശ്രമമാണ്, ഏതെങ്കിലും ഒരാൾ നയിക്കും. പാർട്ടി ശരിയായ സമയത്ത് തീരുമാനിക്കും,’ അദ്ദേഹം പറഞ്ഞു.മറ്റൊന്ന്,രാജകുടുംബാംഗം ദിയ കുമാരിയെ ബിജെപി മുഖ്യമന്ത്രിയാക്കുമെന്ന ചർച്ചകളും സജീവമാണ്. രാജ്സമന്ദ് എംപിയായ ദിയ കുമാരിയെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പാർട്ടി മത്സരരംഗത്തിറക്കിയത് മുഖ്യമന്ത്രിയാക്കാനാണെന്നാണ് ഒരുവിഭാഗം പറയുന്നത്. വിധാധർ മണ്ഡലത്തിൽ നിന്നാണ് ഇവർ ജനവിധി തേടുന്നത്. സിറ്റിങ് എംഎൽഎയെ മാറ്റിനിർത്തിയാണ് ബിജെപി ഇവരെ രംഗത്തിറക്കിയത്. നേരത്തെ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യങ്ങളിൽനിന്ന് ഇവർ ഒഴിഞ്ഞുമാറിയിരുന്നു.