റഷ്യയില്‍ വവ്വാലുകളില്‍ പുതിയ കൊവിഡ് വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖോസ്റ്റ 2 എന്നാണ് വൈറസിന് നല്‍കിയിരിക്കുന്ന പേര്. ഈ വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നുപിടിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കൊവിഡ് 19ന് കാരണമായ സാര്‍വ് കൊവിഡ്-2 വൈറസിനെതിരെ സ്വീകരിച്ച വാക്സിനെ അതിജീവിക്കാനുള്ള ശേഷി ഈ വൈറസിനുണ്ടെന്നാണ് കരുതുന്നത്. റഷ്യയില്‍ വവ്വാലുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ മനുഷ്യരിലേക്ക് പകരുമെന്ന തരത്തില്‍ ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരുന്നില്ലെന്ന് പ്ലോസ് പത്തോജെന്സില് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സാര്‍സ് കൊവിഡ്-2 വൈറസില്‍ നിന്ന് വ്യത്യസ്തമായി, ഈ വൈറസിന് മനുഷ്യരില്‍ ഗുരുതരമായ രോഗത്തിന് ഇടയാക്കുന്ന ജീനുകള്‍ ഇല്ലെന്നാണ് പഠനം പറയുന്നത്. പക്ഷെ, ഇതിന് വിഘടിച്ച് സാര്‍സുമായി ചേരാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളികളയുന്നില്ല.