വളരെ ക്യൂട്ട് ആയിട്ടുള്ള നടിയാണ് നസ്രിയ. അല്‍പ്പം കുസൃതി നിറഞ്ഞ നടിയുടെ കളിയും ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്. സിനിമയില്‍ സജീവം ആയ താരം തന്റെ വേറിട്ട അഭിനയവുമായാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. കുറഞ്ഞ സമയം കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുള്ള ആളാണ് നസ്രിയ. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചും നടി എത്താറുണ്ട്. കൂടാതെ ഡാന്‍സ് വീഡിയോയിലും ഈ അടുത്തായി നടി തിളങ്ങിയിരുന്നു.
ഇപ്പോള്‍ പുത്തന്‍ ചിത്രം പങ്കുവെച്ചാണ് നടി എത്തിയത് ഈ ഫോട്ടോയിലും നസ്രിയയുടെ ക്യാപ്ഷനില്‍ രസകരമായ ഒരു കാര്യം ഉണ്ട്. ഫോട്ടോ കണ്ട അനുപമ പരമേശ്വരന് പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് കമന്റ് ചെയ്തിരിക്കുന്നത്. ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ ഫോട്ടോയില്‍ ഒളിഞ്ഞിരിക്കുന്ന കാര്യം നിങ്ങള്‍ക്ക് അറിയാന്‍ പറ്റും.
കിടക്കയില്‍ ചരിഞ്ഞ് കിടന്ന് ക്യാമറ തന്നിലേക്ക് പിടിച്ചിരിക്കുകയാണ് നസ്രിയ. പശ്ചാത്തലവും നസ്രിയയുടെ ഉടുപ്പും തമ്മിലാണ് മാച്ച്. തന്റെ പൈജാമയും കിടക്കവിരിയും ഒരേ പാറ്റേണിലാണ് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രമെല്ലാം വൈറലാവാര്.
ബാലതാരമായി ചിത്രത്തില്‍ എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് നസ്രിയ. തനിക്ക് കിട്ടുന്ന കഥാപാത്രം വേറിട്ട രീതിയില്‍ അവതരിപ്പിച്ച് സിനിമാ മേഘലയില്‍ സ്ഥാനം ഉറപ്പിച്ച നടിയാണ് നസ്രിയ. വേറിട്ട അഭിനയരീതി തന്നെയാണ് നസ്രിയയില്‍ എടുത്ത് പറയേണ്ടത്. ഇപ്പോള്‍ മറ്റു ഭാഷയിലും അഭിനയിക്കാനുള്ള തെയ്യാറെടുപ്പിലാണ് നടി. തെലുങ്ക് ചിത്രത്തില്‍ ആണ് നടി അഭിനയിക്കുന്നത്. ‘അന്റെ സുന്ദരനിക്കി’ എന്നാണ് ചിത്രത്തിന്റെ പേര്.