താൻ പകൽക്കിനാവ് കാണുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ഡേ ഡ്രീമിങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെ രസകരമായ ഒട്ടേറെ പോസ്റ്റുകൾ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് നസ്രിയ. എന്തായാലും തമാശരൂപേണയുള്ള മറുപടികളുമായി ആരാധകർ കമൻറ് ബോക്സ് നിറഞ്ഞുകഴിഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് നസ്രിയ. ആരാധക പിൻബലത്തിലും നസ്രിയ ഒട്ടുംതന്നെ പിന്നിലല്ല. നസ്രിയ ഫഹദ് ജോഡി ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. വിവാഹശേഷവും അഭിനയം തുടരാൻ നസ്രിയ തീരുമാനിച്ചത് ആരാധകർക്കിടയിൽ വലിയ ആശ്വാസം ആണ് ഉണ്ടാക്കിയത്.
തൻറെ ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അലീന. പ്രമുഖ സംവിധായകൻ അൽഫോൺസ് പുത്രൻ്റേ പത്നിയാണ് അലീന. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇരുവരും ഒരു പഴയ ഹിന്ദി പാട്ടിന് ഒന്നിച്ചു ചുവടുവയ്ക്കുന്ന വീഡിയോ നസ്രിയ പങ്കുവെച്ചിരുന്നു.
2014ലാണ് ഫഹദ് നസ്രിയയെ വിവാഹം ചെയ്യുന്നത്. വിവാഹത്തിനു ശേഷം കുറച്ചുകാലം നസ്രിയ അഭിനയത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് 2018ൽ കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ അഭിനയലോകത്തേക്ക് തിരിച്ചെത്തുന്നത്. ഈ കഴിഞ്ഞ ലോക്ക്ഡൗണിൽ ഫഹദിൻറെ സമ്മാനം എന്ന് പറഞ്ഞ് നസ്രിയ പങ്കുവെച്ച് ചിത്രം വൈറലായിരുന്നു. ഒരു നായക്കുട്ടിയെ ആണ് ഫഹദ് നസ്രിയയ്ക്ക് സമ്മാനമായി നൽകിയത്.