‘ നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ.’ യൂട്യൂബിൽ വൈറലായി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ നയൻതാരയുടെ വിവാഹ വീഡിയ പ്രോമോ.

മാസങ്ങൾക്കു മുൻപാണ് തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെയും തമിഴ് സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞത്. മഹാബലി പൊരുത്തുള്ള ഒരു നക്ഷത്ര റിസോർട്ടിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും, സഹപ്രവർത്തകരും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോയും പകർത്തരുത് എന്ന് അതിഥികൾക്ക് മുൻപ് തന്നെ നിർദേശം നൽകിയിരുന്നു.

ഇതിനൊക്കെയായി എല്ലാ നിയന്ത്രണങ്ങളും വിവാഹ വേദിയിൽ ഒരുക്കുകയും ചെയ്തു. നെറ്റ്ഫ്ലിക്സ് ആണ് വിവാഹത്തിൻറെ സംരക്ഷണാവകാശം സ്വന്തമാക്കിയത്. ഗൗതം വാസുദേവ് മേനോൻ ആണ് വിവാഹം സംവിധാനം ചെയ്തത് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സാമൂഹ്യ വാദ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പ്രോമോ വീഡിയോ ശ്രദ്ധ നേടുകയാണ്.

ഒരു ഡോക്യുമെൻററി വീഡിയോ ആയിട്ടാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. നയൻതാര ബിയോൺഡ് ദി ഫെയറി ടെയ്ൽ എന്നാണ് ഡോക്യുമെൻററിയുടെ പേര്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം താരം തുറന്നുപറയുന്ന ഭാഗങ്ങൾ വീഡിയോയിൽ ഉണ്ട്. ജൂൺ 9ന് ആയിരുന്നു ദമ്പതികൾ വിവാഹിതരായത്.

ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വെച്ച് ആയിരുന്നു വിവാഹ ചടങ്ങുകൾ. ബോളിവുഡിൽ നിന്നും ഷാരൂഖാൻ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. മലയാളത്തിൽ നിന്ന് ദിലീപും ചടങ്ങിൽ പങ്കെടുത്തിരുന്നു. സൂര്യ, വിജയ്, കാർത്തി തുടങ്ങിയവരും വിവാഹ ചടങ്ങിന് എത്തിയിരുന്നു.