സാധാരണ കുടുംബത്തിൽ ജനിച്ച്, ഇന്ന് സാധാരണക്കാർക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറം ആസ്തി – നയൻതാരയുടെ ഞെട്ടിക്കുന്ന സ്വത്തുവിവരം ഇങ്ങനെ

തെന്നിന്ത്യൻ സിനിമയിൽ ഉടനീളം വളരെയധികം സ്വാധീനമുള്ള മലയാളി നടി ആണ് നയൻ താര. ഇന്ത്യൻ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ച നയൻ താര ഇപ്പോഴും സിനിമാ ജീവിതത്തിൽ സജീവമാണ്. ഇന്ത്യയിലെ ലേഡീ സൂപ്പർ സ്റ്റാർ ആണ് ഈ 36കാരി. മികച്ച ആരാധക പിന്തുണയാണ് താരത്തിന് ഇന്ത്യയിലുടനീളം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് സിനിമയിൽ വരുന്നതിനു മുമ്പ് ഈ നടി ആരായിരുന്നു എന്നതാണ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ സിനിമയിൽ പുതു മുഖമായി വന്ന താരം പിന്നീടങ്ങോട്ട് തകർത്ത് അഭിനയിക്കുകയായിരുന്നു. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ഈ മേഖലയിലെ മുൻ നിര നായകന്മാരുടെ ഒപ്പം അഭിനയിച്ച നയൻ താര പല സിനിമകളിലും നായകന്മാരുടെ അഭിനയത്തേക്കാൾ മികച്ച രീതിയിൽ അഭിനയിച്ചു. ഈ കാരണങ്ങൾ കൊണ്ടാണ് താരത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നത്. ലൗ ആക്ഷൻ ഡ്രാമ, ഗജിനി, യാരടി നീ മോഹിനി, രാപ്പകൽ, പുതിയ നിയമം, ദർബാർ, നാനും റൗഡി താൻ, രാജാ റാണി എന്നിങ്ങനെ നിരവധി സിനിമകളിൽ തകർത്തു അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നയൻതാര ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് ഇൻസ്റ്റഗ്രാമിലൂടെ താരത്തെ ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് എല്ലാം മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പൊതുവേ നിമിഷ നേരം കൊണ്ട് വൈറൽ ആവാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നയൻ താരയുടെ ആസ്തിയാണ്. ഒരു സാധാരക്കാരായ ഏതൊരാളും സ്വപനം കാണുന്ന ജീവിതമാണ് ഇന്ന് നയൻതാര ജീവിച്ചു തീർക്കുന്നത്. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വരികയാണെങ്കിൽ പോലും പ്രൈവറ്റ് ഫ്ളൈറ്റ് ചാർട്ട് ചെയ്താണ് നടി വരുന്നത്. ഏറ്റവും ഒടുവിൽ വിഷുവിന് കേരളത്തിലേക്കുള്ള യാത്രയുടെ ഫ്ളൈറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പത്ത് മില്യൺ ഡോളർ ആണ് നയൻതാരയുടെ ആകെ ആസ്തി. അതായത് ഇന്ത്യൻ രൂപയിൽ 71 കോടിയോളം വരും. കൂടാതെ രണ്ട് ആഡംബര കാറും രണ്ട് ആഡംബര വീടും സ്വന്തമായുള്ള നടിയാണ് നയൻതാര. അതിൽ ഒരു കാർ എൺപത് ലക്ഷം രൂപയുടെ ഓടി ക്യു സെവനും, 75.21 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു എക്സ് ഫൈവുമാണ്. ഇതുകൂടാതെ കേരളത്തിലും ചെന്നൈയിലുമായി സ്വന്തമായി വീടും താരത്തിനുണ്ട്.