മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ നയന്‍താര പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖന്‍ തുടങ്ങിയ ചിത്രങ്ങള്‍ നയന്‍താരയുടെ വിജയചിത്രങ്ങളില്‍ ചിലതാണ്. 20 വര്‍ഷത്തോളം സിനിമയില്‍ ഒരു കോട്ടവും തട്ടാതെ മുന്‍നിര നായികമാരില്‍ തന്നെയുണ്ട് നയന്‍.
ഇപ്പോള്‍ തന്റെ ഈ യാത്രയേക്കുറിച്ച് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നയന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. താന്‍ പല അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്, അതുകൊണ്ട് പലതും പഠിക്കാന്‍ കഴിഞ്ഞുവെന്ന് താരം പറയുന്നു.
നല്ലതും ചീത്തയുമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന അവസ്ഥയില്‍ ഞാന്‍ എന്ത് തെറ്റ് ചെയ്താലും എല്ലാം ഇപ്പോള്‍ നന്നായി തന്നെ വന്നു. 18, 19 വര്‍ഷമായി സിനിമ രംഗത്ത് തുടരുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ പ്രേക്ഷകരും ദൈവവും എന്നോട് കരുണ കാണിക്കുന്നു. എല്ലാം എങ്ങനെ ഒന്നിച്ച് വന്നു എന്നത് ഇപ്പോഴും എനിക്ക് അറിയില്ലെന്നും നയന്‍താര പറയുന്നു.
മികച്ച സിനിമകള്‍ ഉണ്ടാക്കുക എന്നതാണ് എനിക്ക് പ്രധാനം. അത് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ആയാലും വാങ്ങുന്ന ചിത്രങ്ങള്‍ ആയാലും അതല്ല ഇനി അഭിനയിക്കുന്ന ചിത്രങ്ങള്‍ ആയാലും അങ്ങനെ തന്നെയെന്നും താരം പറഞ്ഞു. നല്ല ചിത്രങ്ങള്‍ ഉണ്ടാകണം അത് പ്രേക്ഷകരില്‍ എത്തണം. നല്ല ഉള്ളടക്കമാണ് നല്ല ചിത്രത്തെ തീരുമാനിക്കുന്നത്. നിങ്ങള്‍ ചെയ്യുന്ന ക്രാഫ്റ്റില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നന്നായി ജോലി ചെയ്യാന്‍ കഴിയും. അത് പ്രേക്ഷകര്‍ ഇഷ്ടപ്പെടും നയന്‍താര പറഞ്ഞു.