മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് നടി നയന്‍താരയും വിഘ്നേശ് ശിവനും. ഈ അടുത്താണ് ഇവര്‍ രണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് രണ്ടുപേരും എത്താറുണ്ട് . അതുപോലെ ആരാധകരുടെ സംശയങ്ങള്‍ക്കുള്ള മറുപടി ഇവര്‍ കൊടുക്കാറുണ്ട്. നയന്‍താര തന്നെയാണ് വിഘ്നേശ്വമായുള്ള പ്രണയം വെളിപ്പെടുത്തിയത്. നേരത്തെയും മറ്റു ചില പ്രണയ നയന്‍താരയ്ക്ക് ഉണ്ടായിരുന്നുവെങ്കിലും വിഘ്നേശും ആയുള്ള ബന്ധം നയന്‍ ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കുകയായിരുന്നു. ഈ അടുത്ത് വിവാഹത്തെക്കുറിച്ച് പറഞ്ഞു താരങ്ങള്‍ എഴുതിയിരുന്നു.
വിവാഹത്തിനു മുന്നോടിയായി ചില ക്ഷേത്രദര്‍ശനവും ഇവര്‍ ഒന്നിച്ച് നടത്തിയിരുന്നു. എന്‍ഗേജ്മെന്റ് കഴിഞ്ഞ കാര്യം നയന്‍താരയാണ് വെളിപ്പെടുത്തിയത്. പിന്നാലെ വൈകാതെ വിവാഹം ഉണ്ടാവും എന്നും ഇവര്‍ പറഞ്ഞു. അതേസമയം ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിക്കാന്‍ പോകുന്നത് . ഈ താരങ്ങളുടെ വിവാഹം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും.
ഇപ്പോഴിതാ ഒന്നിച്ച് ദീപാവലി ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍ . ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം വഴി ആണ് പോസ്റ്റ് ചെയ്തത് , വിക്കിയും ഇരുവരും ഒന്നിച്ചുള്ള വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ ദീപാവലി ആശംസ അറിയിച്ചു കൊണ്ടുള്ള ഒരു പോസ്റ്റും അദ്ദേഹം പങ്കുവച്ചു.
അതേസമയം ചിത്രം നാനും റൗഡി താന്‍ ന്റേ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് വിഘ്നേശും നയന്‍താരയും തമ്മില്‍ അടുത്ത സുഹൃത്തുക്കളായി മാറുന്നതും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് മാറുന്നതും. അറിയപ്പെടുന്ന ഒരു സംവിധായകനാണ് വിഘ്നേഷ്. നയന്‍താര ആണെങ്കില്‍ അഭിനയത്തില്‍ കഴിവ് തെളിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതിനിടെ നയന്‍താര ബോളിവുഡിലും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അതിന് പിന്നാലെ തന്നെ താരം ആ സിനിമയില്‍ നിന്ന് പിന്മാറി എന്നാണ് അറിയാന്‍ കഴിഞ്ഞത്.