മലയാളികൾക്ക് സുപരിചിതയായ താരമാണ് നവ്യാ നായർ.പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികന് സഹായമായത് നടി നവ്യ നായർ. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിവനിവാസിൽ രമേശന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ ലോറിയെ താരം പിന്തുടർന്ന് നിർത്തിക്കുകയും പരിക്ക് പറ്റിയ രമേശന് സഹായം ചെയ്ത് കൊടുക്കുകയും ചെയ്തു.അതേ സമയം കൃത്യസമയത്ത് തന്നെ പോലീസിനെ അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. തിങ്കളാഴ്ച രാവിലെ 8. 30 ഓടെയാണ് സംഭവം. പാണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം നടന്നത്. ദേശീയ പാത നവീകരണത്തിനായ തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ് രമേശൻ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ചത്. നവ്യ ഈ വാഹനത്തെ പിന്തുടർന്നു.
മറ്റൊന്ന്,അപകടം നവ്യ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പോലീസും പട്ടണക്കാട് എ എസ് ഐ ട്രീസയും സ്ഥലത്ത് എത്ത് ഡ്രൈവറെ ഉൾപ്പെടെ എസ് എച്ച് ഒ കെ സജയൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടർന്നത്. ലോറി പോലീസ് പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പോലീസിന്റെ വാഹനത്തിൽ ആദ്യം തുറവൂർ താലൂക്ക് ആശുപത്രി ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.