ആഗോള തലത്തില്‍ ശ്രദ്ധ നേടിയ തെലുങ്ക് ഗാനമാണ് ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു’ എന്ന ഗാനം. ഓസ്കാറില്‍ മികച്ച ഗാനം കാറ്റഗറിയില്‍ ഗാനം മത്സരിക്കുന്നുണ്ട്.
കൂടാതെ ഈ വര്‍ഷത്തെ ഓസ്കാര്‍ ചടങ്ങില്‍ നാട്ടു നാട്ടു അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പുരസ്കാര വേദിയില്‍ നാട്ടു നാട്ടു ആലപിക്കുക രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ്.
ഇതിനിടയില്‍ ഇപ്പോഴിത കൊറിയന്‍ ബാന്‍ഡ് ബിടിഎസ് താരം ജങ്കൂക്കും ഗാനം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ്. വാരാന്ത്യത്തില്‍ ആരാധകരെ രസിപ്പിക്കാന്‍ ലൈവില്‍ വന്ന ജങ്കൂക്ക്, മൂളിയ പാട്ടുകളില്‍ നാട്ടു നാട്ടുവും ഉണ്ടായിരുന്നു.
താന്‍ ഒരു ആര്‍ആര്‍ആര്‍ ആരാധകന് ആണെന്നും പാട്ടിലെ ഹുക്ക് സ്റ്റെപ്പ് തനിക്കറിയാമെന്നും പറഞ്ഞ് രണ്ട് ചുവടുവയ്ക്കുകയും ചെയ്തു ഗായകന്.
‘നിങ്ങള്‍ക്ക് ഈ പാട്ട് അറിയുമോ. അടുത്തിടെ ഞാന്‍ ആര്‍ആര്‍ആര്‍ എന്ന സിനിമ കണ്ടു. അതിലെ ഈ പാട്ട് വളരെ രസകരമാണ്,’ പാട്ട് കേള്‍പ്പിക്കുന്നതിനിടെ ജങ്കൂക്ക് പറഞ്ഞു.
ആര്‍ആര്‍ആര്‍ ബിടിഎസിനിടയിലും ഹിറ്റായതില്‍ സന്തോഷത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ജങ്കൂക്കിന്റെ വാക്കുകള്‍.
അതേസമയം ചിത്രം കണ്ടതായി ജിയോണ്‍ ജങ്കൂക്ക് പറഞ്ഞിരുന്നു.അതേസമയം 95-ാമത് അക്കാദമി അവാര്‍ഡുകള്‍ മാര്‍ച്ച് 12ന് നടക്കാനിരിക്കെ ചിത്രത്തിന്റെ പ്രൊമോഷനായി അമേരിക്കയിലാണ് ആര്‍ആര്‍ആര്‍ ടീം.