ബിഗ് ബോസ് തുടങ്ങുന്നതിനു മുന്‍പ് തന്നെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വരാറുണ്ട്. പല പ്രമുഖരായ താരങ്ങളുടെ പേരുകളും പ്രെഡിക്ഷന് ലിസ്റ്റില്‍ ഉണ്ടാവും. മുന്‍പ് നടന് നന്ദുവിന്റെ പേരും അങ്ങനെ വന്നിരുന്നു. അത് ശരിയാണെന്നും ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ തന്നെയും ക്ഷണിച്ചിരുന്നുവെന്നും പറയുകയാണ് നടനിപ്പോള്‍.ലാലേട്ടനാണ് തന്നെ വിളിച്ചിട്ട് ബോംബെയില്‍ നിന്ന് ആള് വിളിക്കുമെന്ന് പറഞ്ഞത്. പ്രതിഫലമായി ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞെങ്കിലും താനത് നിഷേധിക്കുകയായിരുന്നു. മുന്‍ ബിഗ് ബോസ് താരവും നടിയുമായ ശോഭ വിശ്വനാഥുമായി സംസാരിക്കവേയാണ് ബിഗ് ബോസിനെ കുറിച്ചും ഭീമമായ തുക തരാമെന്ന് പറഞ്ഞതിനെ കുറിച്ചും നടന് വെളിപ്പെടുത്തിയത്. നന്ദുവിന്റെ വാക്കുകളിങ്ങനെയാണ്… ‘ഒരു ദിവസം രാത്രി 11 മണിക്ക് ലാലേട്ടന് എന്നെ വിളിച്ചു. നാളെ നിന്നെ ബോംബെയില്‍ നിന്ന് വിളിക്കും. എന്തായാലും വരണമെന്ന് പറഞ്ഞു. സീസണ് 4 ആണെന്ന് തോന്നുന്നു. രണ്ടാഴ്ചത്തേക്ക് ആണ് വിളിച്ചത്, പക്ഷേ എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. ഒരാഴ്ച അവിടെ പോയി ക്വറന്റൈനില്‍ താമസിക്കണമല്ലോ. എന്നോട് അതൊന്നും വേണ്ടെന്നാണ് പറഞ്ഞത്. ഒന്നുമില്ലെങ്കില്‍ രണ്ടുദിവസത്തേക്ക് എങ്കിലും വന്നാല്‍ മതിയെന്ന് പറഞ്ഞു.
ലാലേട്ടനാണ് തന്നെ വിളിച്ചിട്ട് ബോംബെയില്‍ നിന്ന് ആള് വിളിക്കുമെന്ന് പറഞ്ഞത്. പ്രതിഫലമായി ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞെങ്കിലും താനത് നിഷേധിക്കുകയായിരുന്നു. മുന്‍ ബിഗ് ബോസ് താരവും നടിയുമായ ശോഭ വിശ്വനാഥുമായി സംസാരിക്കവേയാണ് ബിഗ് ബോസിനെ കുറിച്ചും ഭീമമായ തുക തരാമെന്ന് പറഞ്ഞതിനെ കുറിച്ചും നടന് വെളിപ്പെടുത്തിയത്. നന്ദുവിന്റെ വാക്കുകളിങ്ങനെയാണ്… ‘ഒരു ദിവസം രാത്രി 11 മണിക്ക് ലാലേട്ടന് എന്നെ വിളിച്ചു. നാളെ നിന്നെ ബോംബെയില്‍ നിന്ന് വിളിക്കും. എന്തായാലും വരണമെന്ന് പറഞ്ഞു. സീസണ് 4 ആണെന്ന് തോന്നുന്നു. രണ്ടാഴ്ചത്തേക്ക് ആണ് വിളിച്ചത്, പക്ഷേ എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല. ഒരാഴ്ച അവിടെ പോയി ക്വറന്റൈനില്‍ താമസിക്കണമല്ലോ. എന്നോട് അതൊന്നും വേണ്ടെന്നാണ് പറഞ്ഞത്. ഒന്നുമില്ലെങ്കില്‍ രണ്ടുദിവസത്തേക്ക് എങ്കിലും വന്നാല്‍ മതിയെന്ന് പറഞ്ഞു.രണ്ടാഴ്ചത്തേക്ക് പ്രതിഫലമായി ഞാന്‍ 50 ലക്ഷം ചോദിച്ചു. അവര്‍ 40 ലക്ഷം വരെ പറഞ്ഞു. വീട്ടുകാരും നാട്ടുകാരുമൊക്കെ എന്തുപറയും എന്ന് വിചാരിച്ച് ഞാന്‍ പോയില്ലെന്നാണ് നന്ദു പറയുന്നത്. ഒരാഴ്ചയോ രണ്ടാഴ്ചയോ എങ്കിലും ഒന്ന് പോയി നോക്കാമായിരുന്നു എന്നാണ് ശോഭയുടെ അഭിപ്രായം.