മലയാളം ബിഗ്ബോസിലോട്ര് മലയാളികൾക്ക് സുപരിചിതയായ താരമാണ് നന്ദന. ഇപ്പോഴിതാ നന്ദനയെ വിവാഹം കഴിക്കണം എന്ന ആഗ്രഹവുമായി എത്തിയിരിക്കുകയാണ് രേവത് ബാബു. തന്റെ അസാധാരണ സമരങ്ങളിലൂടേയും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുള്ള വ്യക്തിയാണ് രേവത് ബാബു. വിവാദങ്ങളിലും ചെന്ന് പെട്ടിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശി കൂടിയായ രേവത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്ക് നന്ദനയെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുന്നത്. രേവതിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. ‘ബിഗ് ബോസ് താരം തൃശ്ശൂര്‍ സ്വദേശിയായ നന്ദനയെ വിവാഹം കഴിക്കുവാന്‍ താല്പര്യമുണ്ട്. സാമ്പത്തികമൊന്നും നോക്കുന്നില്ല. നന്ദനയുടെ കല്യാണ ശേഷം അമ്മയേയും കൂടെ ഞാന്‍ നോക്കിക്കോളാം. അമ്മ ഒറ്റയ്ക്കാവില്ല. നന്ദനയെ ബിഗ് ബോസില്‍ പോകുന്നതിന് മുമ്പുള്ള പരിചയം ആണ്. ഇന്‍സ്റ്റ വഴി ഇപ്പോഴും ചാറ്റിങ് ചെയ്യാറുണ്ട്. ഞങ്ങള്‍ പ്രണയമൊന്നുമല്ല. ഞാന്‍ തുറന്നു പറഞ്ഞു. ഒരു സെലിബ്രിറ്റിയല്ലേ നന്ദന. ജീവിതകാലം മുഴുവന്‍ സ്വാതന്ത്ര്യമുണ്ടാകും. സുഹൃത്തുക്കള്‍ ബന്ധുക്കള്‍ എല്ലാം വേണം’ എന്നായിരുന്നു രേവതിന്റെ കുറിപ്പ്.
അധികം വൈകാതെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. ഇതോടെ രേവത് എയറിലുമായി. നിരവധി പേരാണ് ട്രോളുകളും കമന്റുകളുമായി എത്തിയത്. റേഷന്‍ കട മറന്ന് മണ്ണെണ്ണ വാങ്ങണോ?, ആറാട്ട് അണ്ണന്റെ വേറൊരു പതിപ്പ്, ആദ്യം മേലനങ്ങി ജോലി ചെയ്ത് സ്വന്തം കാര്യം നോക്ക് എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. പരിഹാസവും വിമര്‍ശനവുമൊക്കെ വന്നതോടെ രേവത് തന്റെ പോസ്റ്റ് ഡിലീറ്റാക്കി ഓടുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ രേവതിനെ വിടാന്‍ ഒരുക്കമായിരുന്നില്ല. രേവതിന്റെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയ സംഭവം വലിയൊരു ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്.