ടെലിവിഷനിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് നമിത പ്രമോദ്. ഇന്ന് മുന്നിരനായികന്മാരില് ഒരാളായി മാറാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ ബാലതാരത്തിലെ കഥാപാത്രങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നായികയായപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു നമിതയെ. ഇപ്പോള്‍ നമിതയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്.
സെല്‍ഫ് സ്റ്റൈലിംഗ് എന്ന ക്യാപ്ഷനോടെയായിരുന്നു നമിത പ്രമോദ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നീല ജീന്‍സും കറുപ്പ് ടോപ്പുമണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു നമിത പ്രമോദ് പോസ്റ്റ് ചെയ്തത്. എന്നെത്തന്നെ പ്ലീസ് ചെയ്യാന്‍ വേണ്ടിയാണ് ഈ മേക്കോവര്‍. ഞാന്‍ ഇവിടെത്തന്നെയുണ്ടെന്ന് പറയുന്നതായിരിക്കണം വസ്ത്രധാരണം.
നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്താണു. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ റിയ എന്ന കഥാപാത്രമാണു സിനിമയില്‍ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെയാണ്.
ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള നടിയാണ് നമിത. ഇപ്പോള്‍ പങ്കുവെച്ച സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ കണ്ടതോടെ പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് നമിത ഇടക്കിടെ എത്താറുണ്ട്.