സിനിമകളിലൊക്കെ പറയുന്ന ആ ദൈവത്തിൻ്റെ കയ്യൊപ്പ് ഇതാ, മൈസൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികളെ കുടുക്കിയത് ഒരു ബസ് ടിക്കറ്റ്, സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ഇങ്ങനെ

കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു കർണാടകയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. മൈസൂരിൽ ആയിരുന്നു സംഭവം. സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ആറു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ ഈ കേസിൽ കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിച്ചിരുന്നില്ല.

സംഭവത്തിൽ വലിയ പ്രതിഷേധമായിരുന്നു കർണാടകയിൽ ഉണ്ടായത്. തുടർന്ന് അന്വേഷണം ഊർജിതം ആക്കുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സംശയത്തിൻ്റെ നിഴലിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് കേസിൽ അകപ്പെട്ട ആറുപേരിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പുറത്തു വന്നത്.

ഇവർ ആറുപേരും കൂലിപ്പണിക്കാർ ആണ്. വ്യാവസായിക ആവശ്യത്തിന് വേണ്ടി ഇടയ്ക്കിടെ മൈസൂർ വഴി പോകാറുണ്ടായിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശികളാണ് ഇവർ. പോലീസ് ഇവരെ കുടുക്കിയത് എങ്ങനെയാണ് എന്ന് അറിയുമോ? കേവലം ഒരു ബസ് ടിക്കറ്റ് ആണ് പ്രതികളെ കൊടുക്കാൻ സഹായമായത്. ചില സിനിമകളിലൊക്കെ പറയുന്നതുപോലെ, പെർഫെക്ട് ക്രൈം എന്നൊന്നില്ല. എന്തെങ്കിലും ഒരു തെളിവ് എവിടെയെങ്കിലും അവശേഷിക്കും. ദൈവത്തിൻറെ കയ്യൊപ്പ് എന്നൊക്കെ പറയുന്നതുപോലെ. ഈ കേസിൽ ദൈവത്തിൻറെ കയ്യൊപ്പ് ഒരു ടിക്കറ്റ് ആയിരുന്നു.

തമിഴ്നാട്ടിലെ തലവാടി എന്ന സ്ഥലത്തു നിന്നുള്ള ബസ് ടിക്കറ്റ് ആയിരുന്നു ഇത്. ഇത് കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. സംഭവസ്ഥലത്ത് കൂടി പോയ ആയിരത്തോളം ഫോണുകൾ പൊലീസ് പരിശോധിച്ചു. ഇതിൽ പ്രതികളുടെ ഫോണുകൾ സംഭവസമയത്ത് സംഭവം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് ബോധ്യപ്പെട്ടു. പിന്നീട് ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അങ്ങനെയാണ് പ്രതികളിലേക്ക് എത്തിയത്. എന്തായാലും പ്രതികൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. പ്രതികൾക്ക് വധശിക്ഷ വിധിക്കണം എന്നാണ് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടത്.