കുറച്ചു ദിവസങ്ങളായി നടി മുക്ത വളരെ വലിയ വിവാദങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു താരം. താരത്തിനൊപ്പം മകളുമുണ്ടായിരുന്നു. പരിപാടിയിൽ സ്ത്രീവിരുദ്ധമായ ഒരു പരാമർശം നടത്തുകയും ചെയ്തു താരം. സ്വന്തം മകളെ കുറിച്ച് ആയിരുന്നു വളരെ ഹീനമായ ഒരു വാചകം മുക്ത പറഞ്ഞത്. പക്ഷേ താരം ഇങ്ങനെ പറഞ്ഞത് അറിവില്ലായ്മ മൂലമാണ്. അത് മനസ്സിലാക്കാൻ സാധിക്കാത്ത നിരവധി ആളുകൾ താരത്തിനെതിരെ ഒന്നുമറിയാതെ സൈബർ ആക്രമണം നടത്തുക ആയിരുന്നു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. പരാമർശം വിവാദമായതോടെ ഇതിൽ മറുപടിയുമായി മുക്ത തന്നെ രംഗത്തെത്തി. “ഇവൾ എൻ്റേത് ആണ്. ലോകം എന്തും പറയട്ടെ. ഞാൻ പറഞ്ഞ ഒരു വാക്കിൽ പിടിച്ചുകയറി അത് ഷെയർ ചെയ്തു സമയം കളയാതെ. ഒരുപാടുപേർ നമ്മളെ വിട്ടു പോയി, പിഞ്ചു കുഞ്ഞുങ്ങളടക്കം. അവർക്കും ആ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കൂ” – ഇതായിരുന്നു നടിയുടെ പ്രതികരണം.
നിരവധി ആളുകൾ ആയിരുന്നു താരത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. എല്ലാ പെൺകുട്ടികളും പാചകവും വീട്ടുജോലിയും പഠിക്കേണ്ടത് അത്യാവശ്യമാണ് എന്നും നാളെ ഇവർ എല്ലാം തന്നെ മറ്റൊരാളുടെ വീട്ടിൽ ചെന്നു കയറേണ്ട അവർ ആണ് എന്നത് ഒരു വസ്തുതയാണ് എന്നൊക്കെയാണ് പല ആളുകളും ഈ സംഭവത്തെ ന്യായീകരിച്ചുകൊണ്ട് പറയുന്നത്. ഇതിൽ തെറ്റൊന്നുമില്ല എന്നാണ് വലിയ ഒരു ഭൂരിപക്ഷം മലയാളികളും അഭിപ്രായപ്പെടുന്നത്. എന്നാൽ ഈ സംഭവത്തിൽ ഇപ്പോൾ പ്രതികരണവുമായി നടിയുടെ ഭർത്താവ് തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.
“നീ ഒരു നല്ല അമ്മയാണ്. ഐ ലവ് യു” – ഇതാണ് നടിയുടെ ഭർത്താവ് റിങ്കു ടോമി പങ്കുവെച്ചത്. നടി നടത്തിയ പോസ്റ്റിനു താഴെ കമൻറ് ആയിട്ടായിരുന്നു ഭർത്താവ് നിലപാട് വ്യക്തമാക്കിയത്. സ്വന്തം ഭർത്താവ് കൂടെയുള്ളപ്പോൾ വേറെ ഒന്നും പേടിക്കേണ്ട എന്നാണ് നടിയോട് മലയാളികൾ പറയുന്നത്. തന്നെ മനസ്സിലാക്കുന്ന ഒരു ഭർത്താവിനെ ലഭിക്കുന്നത് പുണ്യമാണ് എന്നും ഇതിൽ കൂടുതൽ ഒരു പെണ്ണിന് വേറെ എന്താണ് വേണ്ടത് എന്നുമാണ് നിരവധി മലയാളി അമ്മാവന്മാരും അമ്മായിമാരും അവകാശപ്പെടുന്നത്. എന്തായാലും ഈ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.