നടൻ മുകേഷിൻറെ രണ്ടാം ഭാര്യ ആയിരുന്നു മേതിൽ ദേവിക. ഒരു നർത്തകി ആണ് ഇവർ. എട്ടു വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോൾ ഇരുവരും വിവാഹ മോചിതർ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. ദേവിക തന്നെയാണ് ഇതു സംബന്ധിക്കുന്ന വിവരം പുറത്തുവിട്ടത്. നിലവിൽ ദേവിക അയച്ച വക്കീൽ നോട്ടീസിനോട് മുകേഷ് പ്രതികരിച്ചിട്ടില്ല.
ഇപ്പോൾ ഈ സംഭവത്തിനു ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയാണ് ദേവിക. അദ്ദേഹത്തോട് വ്യക്തിപരമായ വിരോധം ഒന്നും ഇല്ല എന്നും മറ്റു ചില കാരണങ്ങൾ കൊണ്ടാണ് വിവാഹ മോചനം നേടുവാൻ തീരുമാനിച്ചിരിക്കുന്നത് എന്നും ദേവിക വെളിപ്പെടുത്തി. എല്ലാ കുടുംബങ്ങളിലും അവരവരുടേതായ സ്വകാര്യ ഉണ്ട് എന്നും അത് നമ്മൾ നോക്കേണ്ട കാര്യമില്ല എന്നും ആയിരുന്നു വിവാഹമോചനത്തിനുള്ള കാരണം മാധ്യമങ്ങൾ ചോദിച്ചപ്പോൾ ദേവിക പറഞ്ഞ ഉത്തരം. തുടർന്നും സുഹൃത്തുക്കളായി തന്നെ ഇരിക്കാൻ ആണ് താൽപര്യപ്പെടുന്നത് എന്നും ദേവിക വെളിപ്പെടുത്തുന്നു.
എന്നാൽ ഈ വിഷയത്തിൽ ഇതുവരെ മുകേഷ് പ്രതികരിച്ചിട്ടില്ല. മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നകാര്യം മാധ്യമങ്ങൾ ദീപികയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനു ദേവിക നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു – “ആ കാര്യത്തിൽ മുകേഷേട്ടൻ ഇതുവരെ ഒരു വ്യക്തത വരുത്തിയിട്ടില്ല”. ഇപ്പോൾ വക്കീൽ നോട്ടീസ് മാത്രമാണ് ദേവിക അയച്ചിരിക്കുന്നത്.
എറണാകുളം കോടതിയിൽ നിന്നും ആണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇവിടെ വെച്ചു തന്നെ ആയിരുന്നു അവരുടെ വിവാഹവും നടന്നത് എന്ന പ്രത്യേകതയുമുണ്ട്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മുകേഷ് വക്കീൽ നോട്ടീസിനോട്ട് പ്രതികരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. മുകേഷേട്ടൻ തൻറെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിനോട് ഒരു വ്യക്തി വിരോധവുമില്ല എന്നും താരം പലതവണ ആവർത്തിച്ചു.