ഈ അടുത്ത് ഒരുപാട് വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ള നടനാണ് മുകേഷ്. മുകേഷ് സ്പീക്കിംഗ് വഴിയാണ് ഇദ്ദേഹം പ്രതികരിക്കാര്. ചെറിയ സമയം കൊണ്ട് തന്നെ ഈ ചാനല്‍ ശ്രദ്ധ നേടിയിരുന്നു. ഈ അടുത്ത് ആദ്യ ഭാര്യയെ കുറിച്ചും ഇതിലൂടെ മുകേഷ് സംസാരിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ചും ഇദ്ദേഹം പറഞ്ഞു രംഗത്തെത്തി.
ടിപി മാധവനെ ഒരിക്കല്‍ പറ്റിച്ച കഥയും മുകേഷ് പറഞ്ഞു. അന്ന് അദ്ദേഹം കല്യാണം കഴിച്ച് ഒരു മകനൊക്കെ ഉണ്ടെങ്കിലും അദ്ദേഹം വര്‍ഷങ്ങളായി ഒറ്റക്കാണ് ജീവിക്കുന്നത്. ഒരു ദിവസം ഞങ്ങള്‍ അദ്ദേഹത്തോട് രണ്ടാമത്തെ വിവാഹത്തെ ക്കുറിച്ച് പറഞ്ഞു. ചേട്ടന് പ്രായമായി വരികയാണ് ഒരു കൂട്ടൊക്കെ വേണം എന്നൊക്കെ പറഞ്ഞു. എന്നാല്‍ അത് ശരിയാകില്ല ടിപി മാധവനെ എന്താ വിവാഹം കഴിക്കാന്‍ ആളുകള്‍ ക്യൂ നില്ക്കുകയല്ലേ എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ചേട്ടന് ഒരു നല്ല ആലോചന വന്നിട്ടുണ്ട് എന്നും, ഈ വിവാഹം നടന്നാല്‍ പെണ്‍കുട്ടിക്ക് ആണ് ലാഭം എന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് തന്നെ കണ്ഫ്യൂഷന് വന്നു. എന്നെ കല്യാണം കഴിച്ചാല്‍ ലോകത്ത് ഏതെങ്കിലും പെണ്‍കുട്ടിക്ക് ലാഭം വരുമോ എന്ന് ചിന്തിച്ചു. വീട്ടുകാര്‍ ഈ വിവാഹം ആലോചിക്കാന്‍ തന്നെയാണ് ഏല്‍പ്പിച്ചതെന്ന് മുകേഷ് പറഞ്ഞു.
പുള്ളിയുടെ മുഖത്ത് നാണവും ചെറിയ പ്രതീക്ഷയും ഒക്കെ കണ്ടു. പെണ്‍കുട്ടിയുടെ പേര് കേട്ടാല്‍ ഞെട്ടരുത് ഹീറോ ആയിട്ട് അഭിനയിക്കുന്ന നടിയാണ് കാവ്യ മാധവന് ആണെന്ന് പറഞ്ഞു. എന്നാല്‍ എന്റെ കയ്യില്‍ നിന്ന് നീ മേടിക്കും കാവ്യ മാധവനെ ഞാന്‍ കെട്ടിയാല്‍ അവര്‍ക്ക് എന്ത് ലാഭം നീ എന്തൊക്കെയാണ് പറയുന്നത് എന്ന് ചോദിച്ചു. അപ്പോള്‍ പറഞ്ഞു വേറൊരാളെ കെട്ടിയാല്‍ കാവ്യാമാധവന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പേരു മാറ്റണം എന്നാല്‍ ചേട്ടനെ കെട്ടിക്കഴിഞ്ഞാല്‍ മുമ്പും കാവ്യ മാധവന് ശേഷവും കാവ്യ മാധവന് അപ്പോള്‍ അവര്‍ക്കാണ് ലാഭം എന്ന് പറഞ്ഞപ്പോള്‍ ചേട്ടന് അവിടെ ഉണ്ടായിരുന്ന ഒരു ബുക്ക് എടുത്ത് എന്നെ അടിച്ചു, പിന്നെ ചീത്ത വിളിയായിരുന്നു മുകേഷ് പറഞ്ഞു.