മലയാളികള്‍ കഴിഞ്ഞ 20 മണിക്കൂറുകളായി അബിഗേള്‍ എന്ന കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ ഒടുവില്‍ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തിയിരുന്നു.
കുഞ്ഞിനെ കണ്ടെത്തിയ സന്തോഷത്തിലാണ് മലയാളികള്‍ ഒന്നടങ്കമുള്ളത്. ഇപ്പോഴിത ഈ സന്തോഷം പങ്കുവയ്ക്കുകയാണ് നടനും എംഎല്‍എയുമായ മുകേഷ്.
കേരളം ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചു തേടിയ കുഞ്ഞുമകള്‍ അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്.
നമ്മുടെ മോള് എന്ന തലക്കെട്ടോടെയാണ് മുകേഷ് ചിത്രം പങ്കുവച്ചത്. കുട്ടിയെ എടുത്തുകൊണ്ടു നില്ക്കുന്ന ചിത്രം മുകേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘നമ്മുടെ മോള്’ എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ചിത്രം പങ്കുവച്ചത്.
View this post on Instagram
ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നാട്ടുകാരില്‍ ചിലര്‍ കണ്ടെത്തിയ കുഞ്ഞിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ എംഎല്‍എ മുകേഷ് കാണാന്‍ എത്തുകയായിരുന്നു.
”കുട്ടി ഇപ്പോള്‍ സന്തോഷവതിയാണ് എന്ന് കുട്ടിയെ കണ്ടതിന് ശേഷം മുകേഷ് പ്രതികരിച്ചിരുന്നു. എന്റെ കയ്യില്‍ വന്നു, എന്നെ അറിയാമെന്ന് പറഞ്ഞു. എന്റെ മണ്ഡലത്തിലുള്ള മൈതാനമാണ് ആശ്രാമം മൈതാനം.
അവിടെ വച്ചാണ് കുഞ്ഞിനെ അവര്‍ ഉപേക്ഷിച്ചത്. ഇനിയൊരിഞ്ച് മുന്നോട്ടുപോയി കഴിഞ്ഞാല്‍ എല്ലാവരും പിടിക്കപ്പെടും എന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാണ് അവര്‍ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചത്.
കുഞ്ഞിനു ചെറിയൊരു പോറല്‍പോലും ഇല്ല എന്നത് എല്ലാവരുടെയും പ്രാര്ഥനയുെട ഫലമാണ്. ഇതിനു പിന്നിലുള്ള എല്ലാവരെയും പിടിക്കും.
പൊലീസിന്റെ എഫര്‍ട്ടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. വേറെ നിവര്‍ത്തിയില്ലാതെ വന്നതുകൊണ്ടാണ് വലിയ ബഹളമില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കേണ്ടി വന്നത്. ഏറ്റവും ഉചിതമായ തീരുമാനം തന്നെ പൊലീസും സര്‍ക്കാരും കൈക്കൊള്ളും.”മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.