അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് തോല്‍വിക്ക് പിന്നാലെ അദ്ദേഹം ഡ്രസിംഗ് റൂമിലെത്തിയാണ് താരങ്ങളെ ആശ്വസിപ്പിച്ചത്.
നരേന്ദ്ര മോഡി ആശ്വസിപ്പിക്കുന്ന ചിത്രം മുഹമ്മദ് ഷമി സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ചെയ്തു. ഷമിയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്ന പ്രധാന മന്ത്രിയെ ചിത്രത്തിൽ കാണാം.
ഷമിയുടെ പോസ്റ്റ് –
നിര്‍ഭാഗ്യവശാല്‍ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. ഡ്രസിംഗ് റൂമിലെത്തി താരങ്ങളെ പ്രചോദിപ്പിച്ച പ്രധാനമന്ത്രി മോദിയോടും കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ തിരിച്ചുവരും.” ഷമി കുറിച്ചിട്ടു.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ഷമിയായിരുന്നു. 24 വിക്കറ്റുകളുമായിട്ടാണ് ഷമി ഒന്നാമനായത്.ഷമിയുടെ പോസ്റ്റ് ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ വൈറൽ ആയിരിക്കുകയാണ്.