കുഞ്ഞ് വന്ന ശേഷമുള്ള ആദ്യത്തെ യാത്ര; വീഡിയോ പങ്കുവെച്ച് മൃദുല

ഓരോ ദിവസം കഴിയുംതോറും നടി മൃദുല വിജയോടും നടന്‍ യുവകൃഷ്ണയോടുള്ള ആരാധകരുടെ ഇഷ്ടം കൂടി വരികയാണ്. ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുവരും വിവാഹത്തിലൂടെ ഒന്നിക്കുകയായിരുന്നു. അതിനുശേഷം തങ്ങളുടെ കുഞ്ഞു വിശേഷങ്ങള്‍ പോലും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത് കുഞ്ഞുവാവ എത്തിയതിനെ കുറിച്ചെല്ലാം രണ്ടുപേരും പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇതാ മൂന്നുമാസം എത്തിയ കുഞ്ഞിനൊപ്പം ആദ്യമായി യാത്ര നടത്തിയ അനുഭവമാണ് ഇരുവരും പങ്കുവെച്ചത്. ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത യാത്ര എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവിട്ടത്.

അരമണിക്കൂറില്‍ അധികം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇപ്പോള്‍ തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി ഇവര്‍ പുറത്തുവിട്ടത്. കുഞ്ഞു വന്നതിനുശേഷം ഉള്ള ഇവരുടെ ആദ്യത്തെ യാത്രയാണ് ഇത്. ഗര്‍ഭിണി ആവുന്നതിന് മുമ്പ് ആണ് തങ്ങള്‍ അവസാനമായി ട്രിപ്പ് പോയതെന്നും മൃദുല പറയുന്നു. അത് കാന്തല്ലൂരില്‍ ആയിരുന്നു പോയത്. കുഞ്ഞുവാവക്ക് മൂന്നുമാസം ആയ ശേഷം ഇപ്പോള്‍ വീണ്ടും ഞങ്ങളുടെ ട്രിപ്പ് ആരംഭിച്ചിരിക്കുകയാണ്. കേരളം മുഴുവന്‍ കണ്ടതിനുശേഷം ഇന്ത്യ കറങ്ങാനാണ് തങ്ങളുടെ തീരുമാനം എന്ന് ഇവര്‍ പറയുന്നു.

 

View this post on Instagram

 

A post shared by Mridhula Vijai (@mridhulavijai)

വര്‍ക്കലയിലെ ഒരു ബീച്ച് റസ്റ്റോറന്റിലാണ് ധ്വനി ബേബിയ്ക്കൊപ്പം മൃദുലയും യുവയും എത്തിയത്. അവിടെ വച്ച് മകള്‍ക്ക് യുവ ആദ്യമായി കടല് കാണിച്ചു കൊടുത്തു. എന്ന് മാത്രമല്ല, ആദ്യമായി കടല്‍ വെള്ളത്തില്‍ കാല് നനച്ചു. ധ്വനി ബേബിയും ആകെ ത്രില്ലിലായിരുന്നു. വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.