ലോകത്തിലെ ഏറ്റവും മികച്ച ചുംബനങ്ങൾ തരുന്നത് ഇവനാണ്! സൂരജിനൊപ്പമുള്ള പുതിയ ചിത്രങ്ങളുമായി മൗനി. അല്ലെങ്കിലും നമ്മുടെ പയ്യൻ പൊളി ആണെന്ന് മലയാളികൾ.

മൗനി റോയ് എന്ന നടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. നാഗകന്യക എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പിന്നീട് ദേവോം ക ദേവ് മഹാദേവ് എന്ന പരമ്പരയിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു. ഹിന്ദി പരമ്പരകൾ ആയ ഇവയൊക്കെ മൊഴിമാറ്റം ചെയ്യപ്പെട്ട മലയാളത്തിലും സംപ്രേഷണം ചെയ്തിരുന്നു.

മലയാളിയായ സൂരജ് നമ്പ്യാർ ആണ് മൗനിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ജനുവരി 27 ആയിരുന്നു ഇവർ വിവാഹിതരായത്. ഗോവയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ദുബായിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആയി ജോലി ചെയ്യുകയാണ് സൂരജ്. ഇപ്പോഴിതാ തന്റെ പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് മൗനി.

 

View this post on Instagram

 

A post shared by mon (@imouniroy)

എൻറെ ജീവിതത്തിലെ ഏറ്റവും വലിയ തിളക്കത്തിന്, ലോകത്തിലെ ഏറ്റവും മികച്ച ആലിംഗനങ്ങളും ചുംബനങ്ങളും നൽകുന്നവന് ഒരുപാട് ജന്മദിനാശംസകൾ. ഇൻസ്റ്റഗ്രാമിൽ മൗനി കുറിച്ചത് ഇങ്ങനെയാണ്. സൂരജിനൊപ്പം ഉള്ള ചില ചിത്രങ്ങളും താരം പങ്കുവയ്ക്കുകയുണ്ടായി. വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇവ ശ്രദ്ധ നേടുന്നത്.

 

View this post on Instagram

 

A post shared by mon (@imouniroy)

ബിഗ് ബജറ്റ് ബോളിവുഡ് ചിത്രമായ ബ്രഹ്മാസ്ത്രയിൽ മൗനി ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഇതിൻറെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. രൺബീർ കപൂർ ആണ് സിനിമയിൽ നായകനായി എത്തുന്നത്. ആലിയ ഭട്ട് ആണ് നായിക.

 

View this post on Instagram

 

A post shared by mon (@imouniroy)