ഒരു വയസുകാരന് മകന്റെ ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത് ഒരമ്മ. ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറായ ഷമേകിയ മോറിസാണ് മകന് ട്രെയ്ലിന്റെ ശരീരത്തില്‍ ടെംപററി റാറ്റൂ ചെയ്തത്. ഇതിന്റെ പേരില്‍ ഷമേകിയ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം നേരിടുകയാണ്.
ആറുമാസം പ്രായമുള്ളപ്പോഴാണ് ട്രെയ്ലിന്റെ ശരീരത്തില്‍ ആദ്യമായി ടാറ്റൂ ചെയ്തത്. ട്രെയ്ലിനെ എട്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ അവളെ ആളുകള്‍ വിമര്‍ശിച്ചിരുന്നു. മറ്റേണിറ്റി ഷൂട്ടായിരുന്നു അതിന് കാരണം. സഹോദരന്മാര്ക്കൊപ്പം ഒരു ടാറ്റൂ പാര്‍ലറില്‍ ഇരിക്കുകയായിരുന്നു മോറിസ്. അതില്‍ അവളുടെ ദേഹത്തെ ടാറ്റൂ കാണാമായിരുന്നു. അന്ന് ‘വയറ്റിലുള്ള കുഞ്ഞിന് വേദനിക്കുന്നുണ്ടാവും’, ‘ജനിക്കുമ്പോഴേ അവന്റെ ദേഹത്ത് ടാറ്റൂ കാണും’, എന്നൊക്കെയായിരുന്നു കമന്റുകള്‍
ആദ്യം ട്രെയ്ലന്റെ ടാറ്റൂ ഡിസൈന്‍ നിറഞ്ഞ ഫോട്ടോ പോസ്റ്റ് ചെയ്ത സമയം വീട്ടുകാര്‍ പോലും അംഗീകരിച്ചിരുന്നില്ലെന്ന് ഷമേകിയ പറയുന്നു. എന്നാല്‍, ടിക്ടോക്കില്‍ ഫോളോവേഴ്സ് കൂടിയതോടെ എല്ലാവരും തന്നെ അംഗീകരിച്ചു തുടങ്ങി. നിലവില്‍ ടിക്ടോക്കില്‍ 300,000 ഫോളോവേഴ്സുണ്ടെന്നും ഷമേകിയ പറയുന്നു.