ഉത്തര്‍പ്രദേശില്‍ കാറില്‍ അമ്മയും ആറ് വസുകാരി മകളും കൂട്ടബലാത്സംഗത്തിനിരയായി

ഉത്തര്‍പ്രദേശിലെ റൂര്‍ക്കിയില്‍ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായി. ലിഫ്റ്റ് കൊടുത്ത കാറില്‍വച്ചാണ് ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവരേയും പീഡിപ്പിച്ചത്. മകള്‍ക്ക് ആറ് വയസ് മാത്രമാണ് പ്രായം.

ഡ്രൈവറെ ഇവര്‍ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഇവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമ്മയും മകളും ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. മകളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.