spot_img

വിശന്ന് കരഞ്ഞ ഒരു വയസ്സുകാരന് മദ്യം നല്‍കിയ ശേഷം തലയ്ക്ക് അടിച്ചു കൊന്നു; അമ്മയും കാമുകനും അറസ്റ്റില്‍

കന്യാകുമാരി: വിശന്ന് കരഞ്ഞതിന് ഒരു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി അമ്മയും കാമുകനും. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ ആണ് അതിക്രൂരമായ കൊലപാതകം നടന്നത്.

ഇരയുമന്‍തുറ സ്വദേശി ചീനുവിന്റെ മകന്‍ അരിസ്റ്റോ ബ്യൂലന്‍ ആണ് അമ്മയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു ഞെട്ടിക്കുന്ന സംഭവം.

വിശന്ന് കരഞ്ഞ കുട്ടിയുടെ വായില്‍ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കുട്ടിയുടെ അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈന്‍ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മത്സ്യത്തൊഴിലാളിയായ ചീനുവിന്റെ ഭാര്യയാണ് പ്രബിഷ.രണ്ട് മക്കളാണ് ചീനുവിനും പ്രബിഷയ്ക്കും ഉണ്ടായിരുന്നത്. അടുത്തിടെ പ്രദേശവാസിയായ മുഹമ്മദ് സദാം ഹുസൈനുമായി പ്രബിഷ പ്രണയത്തിലായി.

ഈ ബന്ധം അറിഞ്ഞതോടെ ചീനുവിനും പ്രബിഷയ്ക്കുമിടയില്‍ നിരന്തരം വഴക്കുകളുണ്ടാകുന്നത് പതിവായിരുന്നു.വഴക്ക് കൂടിയതോടെ ഇളയമകന്‍ അരിസ്റ്റോ ബ്യൂലനെയും കൂട്ടി പ്രബീഷ മുഹമ്മദ് സദാം ഹുസൈനൊപ്പം നാടുവിട്ടു.

തുടര്‍ന്ന് ഇരുവരും ഒന്നിച്ച് ജീവിക്കുകയായിരുന്നു. പ്രബിഷയും മുഹമ്മദ് സദാം ഹുസൈനും രാത്രിയില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ ഉറങ്ങി കിടന്നിരുന്ന കുഞ്ഞ് എഴുന്നേറ്റു. വിശപ്പ് കാരണം കുട്ടി കരഞ്ഞതോടെ മദ്യലഹരിയിലായിരുന്ന മുഹമ്മദ് സദാം ഹുസൈന്‍ കുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു.

മദ്യം കഴിച്ചതോടെ കുട്ടിയുടെ കരച്ചില്‍ കൂടി. ഇതോടെ പ്രകോപിതനായ മുഹമ്മദ് സദാം ഹുസൈന്‍ കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയില്‍ അടിക്കുകയും ചെയ്തു.

അടിയേറ്റ് കുട്ടിയുടെ ബോധം പോയി. കുട്ടിയെ പിന്നീട് നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു.

എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി മദ്യപിച്ചിരുന്നുവെന്നും ആക്രമിക്കപ്പെട്ടിരുന്നുവെന്നും വ്യക്തമായത്.

കുട്ടിയെ ഒരു മണിക്കൂര്‍ നേരം ക്രൂരമായി മര്‍ദിച്ചുവെന്നും മദ്യം നല്‍കിയിരുന്നുവെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ
പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

More from the blog

സ്ത്രീധനം എന്ന കണ്‍സെപ്റ്റ് തന്നെ ക്രൈമാണ്, ആ ചിന്താഗതി തന്നെ അശ്ലീലമാണ്, അതിന്റെ അളവല്ല മാനദണ്ഡം

മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. എ.ജെ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങി നല്‍കണം എന്നാണ് മലയാളികള്‍...

”ഏറ്റവും ഞെട്ടിക്കുന്ന ഒരു കാര്യം, അതിനു പിന്നിലുള്ളയാള്‍ എസ്എഫ്‌ഐക്കാരനാണ് എന്നുള്ളതാണ്; വിഷയത്തില്‍ സര്‍ക്കാരും എസ്എഫ്‌ഐയും മറുപടി പറയണം; കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി :പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഡോ. ഇ.എ.റുവൈസ് എസ്എഫ്‌ഐക്കാരനെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന...

സ്ത്രീ തന്നെയാണ് ധനം, സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം,സ്ത്രീധന സമ്പ്രദായം ഒടുങ്ങണം; സുരേഷ് ഗോപി

ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ഗോപി പറയുന്നു. സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക...

അവിവാഹിത ഗര്‍ഭിണിയായി; പ്രസവിച്ചയുടനെ കുഞ്ഞിന്റെ മുഖത്ത് വെള്ളമൊഴിച്ച് കൊന്നു, അമ്മയുടെ ക്രൂരതകള്‍ വിവരിച്ച് പോലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. അവിവാഹിതയായ താന്‍ ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ അമ്മ നീതു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പത്തനംതിട്ട...