മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. തൻറെ അമ്മയെ ഏറെ ഇഷ്ടപ്പെടുന്ന നടൻ. പല വേദികളിലും താരം ഇതിനെപ്പറ്റി തുറന്നു സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മാതൃദിനത്തിൽ അമ്മയ്ക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. മാതൃദിനാശംസകൾ ചിത്രത്തിനൊപ്പം അദ്ദേഹം നേരുന്നുണ്ട്. നിരവധി പേരാണ് ഇതിന് ആശംസകൾ അറിയിച്ച കമൻറ് ചെയ്യുന്നത്.
മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് 12ത് മാൻ. ദൃശ്യം യം രണ്ടാംഭാഗത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഡയറക്റ്റ് ഓ ടി ടി റിലീസ് ആണ് ചിത്രം. മെയ് 20ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്ട്രീമിങ് തുടങ്ങും. ഒരു മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇത്.
ചിത്രത്തിൻറെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വന്തം തിരക്കഥയിൽ അല്ലാതെ ജിത്തു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. നവാഗതനായ കെ ആർ കൃഷ്ണ കുമാറാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ അനുശ്രീ, ലിയോണ ലിഷോയ്, ഉണ്ണിമുകുന്ദൻ, ഷൈൻ ടോം ചാക്കോ, സൈജുകുറുപ്പ് തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട്.
മറ്റു പല ചിത്രങ്ങളും താരം അഭിനയിച്ച പുറത്തിറങ്ങാൻ ഉണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ ആണ് അതിലൊന്ന്. വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. എന്തായാലും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.