മലയാളത്തില്‍ മികച്ച ഹിറ്റുകള്‍ പിറന്ന കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ട്. ആറാം തമ്പുരാന്, നരസിംഹം തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുള്ളത്.
12 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ എത്തിയ പുതിയ ചിത്രമായിരുന്നു എലോണ്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഈ ഹിറ്റ് കോമ്പോ വീണ്ടും എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു സിനിമ പ്രേമികള്‍.
എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ ചിത്രത്തിനായിരുന്നില്ല. ഇതോടെ വലിയ വിമര്‍ശനം മോഹന്‍ലാലിന് എതിരെ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയിരുന്നു.
മോഹന്‍ലാലിന് എതിരെ എത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണിപ്പോള്‍ സംവിധായകന് ഷാജി കൈലാസ്.ഈ അടുത്തകാലത്തായി നടന് മോഹന്‍ലാല്‍ ടാര്‍ഗെറ്റ് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഷാജി കൈലാസ് പറയുന്നത്.
എന്തുകൊണ്ടാണ് അങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പതറിപ്പോകുകയാണെന്നും ഷാജി കൈലാസ് പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
ഈയടുത്തായി മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നതായി കാണുന്നുണ്ട്. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്നമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പതറിപ്പോവുകയാണ്-ഷാജി കൈലാസ് പറഞ്ഞു.
പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാണിതെന്ന് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നു. ബാക്കിയുള്ളവരാണ് വിഷമിക്കുന്നത്’-ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.
പണ്ട് മാസത്തില്‍ വരുന്ന പല മാസികകളും പടം മോശമാണെന്ന് എഴുതുമായിരുന്നു. ഇന്നത് ഓരോദിവസവുമാണ് നടക്കുന്നത്. നമുക്ക് അതില്‍ ഒന്നും പറയാന്‍ പറ്റില്ല. നമ്മള് എന്തെങ്കിലും പറഞ്ഞാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഖനിക്കുന്നുവെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കും എന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.
ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായമുണ്ട്. അവര്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകില്‍ നില്ക്കുന്ന കുടുംബങ്ങളെയാണ് എന്നും ഷാജി കൈലാസ് പറഞ്ഞു. സിനിമയെ ഈസിയായി വിമര്‍ശിക്കാം. ടാര്‍ഗെറ്റഡ് ആയിട്ടാണ് വിമര്‍ശനങ്ങളെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.