സാക്ഷാൽ അമിതാബ് ബച്ചന് നമ്മുടെ ലാലേട്ടൻ നൽകിയ സമ്മാനം കണ്ടോ? വികാരനിർഭരമായ നന്ദി കുറിപ്പുമായി ബച്ചൻ

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് അമിതാബ് ബച്ചൻ. ഒരുകാലത്ത് ഇന്ത്യൻ സിനിമ എന്നാൽ അമിതാബ് ബച്ചൻ ആയിരുന്നു. അത്രയും ആരാധകർ ആയിരുന്നു ഒരു കാലത്ത് താരത്തിനു ഉണ്ടായിരുന്നത്. ഇപ്പോൾ സിനിമയിൽ അധികം സജീവമല്ലെങ്കിലും പിങ്ക്, പീകു പോലെ കലാമൂല്യമുള്ള സിനിമകളിലൂടെ ഇടയ്ക്കിടെ സിനിമയിൽ പ്രത്യക്ഷപ്പെടാറുണ്ട് താരം. ഇതിനു പുറമേ ടെലിവിഷൻ മേഖലയിൽ വളരെ സജീവമാണ് താരം.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ അമിതാബ് ബച്ചൻ കുറിപ്പാണ് കുറിപ്പാണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. നമ്മുടെ ലാലേട്ടൻ നൽകിയ ഒരു സമ്മാനം ആയിരുന്നു കുറിപ്പിന് വിഷയം. സമ്മാനം ലഭിച്ചു എന്നും തനിക്ക് ഏറെ സന്തോഷമുണ്ട് എന്നും അമിതാബ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു. നിമിഷങ്ങൾക്കകം തന്നെ ഈ ട്വീറ്റ് മോഹൻലാൽ ആരാധകർ ഏറ്റെടുത്തു. ഇരു താരങ്ങളും തമ്മിൽ ഇപ്പോഴും അടുത്ത സൗഹൃദമാണ് കാത്തു സൂക്ഷിക്കുന്നത് എന്നതിന് തെളിവായിരുന്നു ഈ ട്വീറ്റ്.

മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ എഴുതിയ ബുക്ക് ആയിരുന്നു മോഹൻലാൽ അമിതാബച്ചനു നൽകിയ സമ്മാനം. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്നാണ് പുസ്തകത്തിൻറെ പേര്. വാലൻറ്റൈൻസ് ദിനത്തിലായിരുന്നു പുസ്തകം പുറത്തിറങ്ങിയത്. പുറത്തിറങ്ങുന്നതിനു മുൻപുതന്നെ ആമസോണിൽ ബെസ്റ്റ് സെല്ലറായി മാറികഴിഞ്ഞിരുന്നു പുസ്തകം. ഇപ്പോൾ വളരെ നല്ല അഭിപ്രായമാണ് പുസ്തകത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് അമിതാബച്ചൻ ഇപ്പോൾ അഭിനയിച്ചു വരുന്നത്. അതെ സമയം ദൃശ്യം 2 ആണ് ഇറങ്ങിയ അവസാന മോഹൻലാൽ ചിത്രം. വളരെ മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്രയും പ്രശംസിക്കപ്പെട്ട ചിത്രം വേറെ ഇല്ല എന്ന് തന്നെ പറയാം. ആറാട്ട് എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു വരുന്നത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.