വിപണിയില്‍ ആദ്യം ഇറക്കുന്ന വണ്ടികള്‍, അതുപോലെ മറ്റു സാധനങ്ങളും ആദ്യം
സ്വന്തമാക്കുന്നത് ഒട്ടുമിക്കപ്പോഴും സിനിമാതാരങ്ങള്‍ തന്നെയായിരിക്കും. മലയാളത്തിലെ നിരവധി നടന്മാര് ഇതിനു ഉദാഹരണമാണ്. ചിലര്‍ക്ക് വണ്ടിയോട് ആയിരിക്കും താല്പര്യം , എന്നാല്‍ മറ്റു ചിലര്‍ക്ക് വാച്ചിനോട്് ആയിരിക്കാം. അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങള്‍ ആണ്. ഇടയ്ക്ക് നടന്മാര് കെട്ടുന്ന വാച്ചിന്റെ യും അതുപോലെ അവര്‍ ധരിക്കുന്ന ടീഷര്‍ട്ടിന്റെയും വില തിരക്കി ആരാധകര്‍ പോകാറുണ്ട്. പലരും ഇതുകേട്ട് ഞെട്ടലോടെയാണ് തിരിച്ചുവരാര്. ഇപ്പോഴിതാ നടന് മോഹന്‍ലാല്‍ സൈക്കിളില്‍ പോകുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസ ആണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ലാലേട്ടന്റെ വീഡിയോ വൈറലായി കഴിഞ്ഞു. അതേസമയം വീഡിയോ കണ്ടതോടെ സൈക്കിളിന്റെ വിലയും അതുപോലെ ഏതു മോഡല്‍ ആണെന്നും തിരക്കി ആരാധകര്‍ പോയി. ഒടുവില്‍ ഇതിന്റെ ഫുള്‍ ഡീറ്റെയില്‍സ് കണ്ടുപിടിച്ചാണ് ഇവര്‍ തിരിച്ചെത്തിയത്.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എം സൈക്കിളാണ് വിഡിയോയിലുള്ളത്. 2014ലാണ് ഇത് വിപണിയിലെത്തുന്നത്. ഈ അടുത്ത് ഇറങ്ങിയ സൈക്കിളിന്റെ ഏകദേശം വില 1.60 ലക്ഷം രൂപയാണ് . എം സൈക്കിളുകളില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് മാറ്റ് ബ്ലാക് മോഡലിനാണ്. മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള സൈക്കിളാണ് മോഹന്‍ലാലും ഉപയോഗിക്കുന്നത്. 14.8 കിലോഗ്രാമാണ് സൈക്കിളിന്റെ ഭാരം.